ദുരഭിമാനക്കൊല: യുവതിയുടെ സഹോദരന് വധശിക്ഷ, പിതാവും പൊലീസുകാരും ഉൾപ്പെടെ 12 പേർക്ക് ജീവപര്യന്തം
text_fieldsചെന്നൈ: 18 വർഷം മുമ്പ് കടലൂരിൽ നടന്ന ദുരഭിമാനക്കൊലക്കേസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരന് വധശിക്ഷയും പിതാവും രണ്ട് പൊലീസുകാരും ഉൾപ്പെടെ 12 പ്രതികൾക്ക് ജീവപര്യന്തം തടവും. വിരുതാചലം കുപ്പനത്തം പുതുകോളനി മുരുകേശൻ (25), ഭാര്യ കണ്ണകി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. കണ്ണകി ഉന്നതജാതിക്കാരിയും മുരുകേശൻ പട്ടിക ജാതിക്കാരനുമായിരുന്നു. കണ്ണകിയുടെ പിതാവ് ദുരൈസാമിയായിരുന്നു അക്കാലത്ത് ഗ്രാമത്തലവൻ.
വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട ഇരുവരും പ്രണയിച്ച് 2003 മേയ് അഞ്ചിന് വിവാഹം കഴിച്ചു. തുടർന്ന് വിഴുപ്പുറത്തെ ബന്ധുവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. പിന്നീട് പ്രതികൾ സംഘം ചേർന്ന് ദമ്പതികളെ കാറിൽ കയറ്റി ശ്മശാനത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് വായ്, മൂക്ക്, ചെവി വഴി വിഷദ്രാവകമൊഴിച്ച് കൊലപ്പെടുത്തി.
സ്ഥലത്തെ പൊലീസുദ്യോഗസ്ഥരുടെ അറിവോടെയാണ് കൊലപാതകം അരങ്ങേറിയത്. ആദ്യഘട്ടത്തിൽ പൊലീസ് സംഭവം മൂടിവെക്കാൻ ശ്രമിച്ചു. പിന്നീട് മുരുകേശെൻറ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണകിയുടെ പിതാവ്, സഹോദരൻ, കുടുംബാംഗങ്ങൾ ഉൾപ്പെടെ 15 പേരെ അറസ്റ്റ് ചെയ്തു.
2004ൽ കേസന്വേഷണം സി.ബി.െഎക്ക് കൈമാറിയിരുന്നു. 81 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. കണ്ണകിയുടെ സഹോദരൻ മരുതുപാണ്ടിയെ തൂക്കിലേറ്റാൻ ജഡ്ജി ഉത്തമരാജ വിധിച്ചു. പിതാവ് ദുൈരസാമി, പൊലീസ് ഇൻസ്പെക്ടർ തമിഴ്മാരൻ, റിട്ട. ഡിവൈ.എസ്.പി ചെല്ലമുത്തു ഉൾപ്പെടെ 12 പേർക്ക് ജീവപര്യന്തം തടവും വിധിച്ചു. രണ്ടുപേരെ വെറുതെ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.