Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2019 3:09 AM GMT Updated On
date_range 14 Dec 2019 4:18 PM GMTയാത്രാ മുന്നറിയിപ്പു നൽകി അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, കാനഡ
text_fieldsbookmark_border
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്രയിൽ ജാഗ്രതപാലിക്കാൻ സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, കാനഡ.
ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രക്ഷോഭം നടക്കുന്നുണ്ട്. ചിലയിടത്ത് അക്രമാസക്തമാണ്. കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളുണ്ട്. പട്ടാളം ഇറങ്ങേണ്ട സ്ഥിതിയുണ്ടായി. റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും കത്തിച്ചു. വിദ്യാർഥികളും പ്രക്ഷോഭത്തിലാണ്. ഗതാഗതത്തെയും പ്രക്ഷോഭം ബാധിച്ചിട്ടുണ്ട്. ഇൻറർനെറ്റ്, മൊബൈൽ സംവിധാനങ്ങൾ പ്രവർത്തിക്കാത്ത സാഹചര്യവും ചില മേഖലകളിലുണ്ട്. ഇക്കാര്യങ്ങൾ യാത്രികർ കണക്കിലെടുക്കണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story