Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം:...

കർഷക സമരം: മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം -യു.എൻ മനുഷ്യാവകാശ സംഘടന

text_fields
bookmark_border
കർഷക സമരം: മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം -യു.എൻ മനുഷ്യാവകാശ സംഘടന
cancel

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ കർഷക സമരം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന്​ ഐക്യരാഷ്​ട്ര സഭയുടെ മനുഷ്യാവകാശ സംഘടന.

സമാധാനപരമായി പ്രതിഷേധങ്ങൾക്കായി ഒത്തു കൂടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പ്രശ്നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു.

മൂ​ന്ന്​ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​െ​പ്പ​ട്ട്​ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ ന​ട​ത്തു​ന്ന സ​മ​രം അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നെ​തി​രെ ക​ർ​ഷ​ക​ർ ശ​നി​യാ​ഴ്​​ച രാ​ജ്യ​വ്യാപകമായി റോ​ഡ്​ സ്​​തം​ഭി​പ്പി​ക്കും. ച​ക്കാ ജാം ​എ​ന്ന പേ​രാ​ണ്​ ഇൗ ​സ​മ​ര​ത്തി​ന്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഉ​ച്ച​ക്ക്​ 12ന്​ ​തു​ട​ങ്ങു​ന്ന റോ​ഡ്​ സ്​​തം​ഭി​പ്പി​ക്ക​ൽ മൂ​ന്ന്​ മ​ണി​ക്ക്​ ഒ​രു മി​നി​റ്റ്​ തു​ട​ർ​ച്ച​യാ​യി ഹോ​ൺ അ​ടി​ച്ചാ​യി​രി​ക്കും അ​വ​സാ​നി​പ്പി​ക്കു​ക​യെ​ന്ന്​ സം​യു​ക്ത സ​മ​ര​സ​മി​തി അ​റി​യി​ച്ചു. പൊ​ലീ​സ്,​ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച ഡ​ൽ​ഹി​യെ റോ​ഡ്​ ത​ട​യ​ലി​ൽ​ നി​ന്ന്​ ഒ​ഴി​വാ​ക്കി.

സമരത്തിന്​​ കോ​ൺ​ഗ്ര​സ്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്​. വെ​ള്ളി​യാ​ഴ്​​ച ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വ്​ അ​ജി​ത്​ ഡോ​വ​ലു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​സ്​​ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. റോ​ഡ്​ ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UN human rights
Next Story