ചൈനീസ് പൗരൻമാർക്ക് അനുവദിച്ച വിസ അസാധുവാക്കി ഇന്ത്യ
text_fieldsബെയ്ജിങ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനീസ് പൗരന്മാർക്കും ചൈനയിൽ താമസിക്കുന്ന വിദേശികൾക്കും ഇതുവ രെ അനുവദിച്ചിട്ടുള്ള വിസ അസാധുവാക്കി ഇന്ത്യ. നിലവിൽ ഇന്ത്യ അനുവദിച്ചിട്ടുള്ള വിസകൾ അസാധുവാണെന്ന് അറിയിക്ക ുന്നു. ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ ബെയ്ജിങ്ങിലെ എംബസിയുമായോ ഷാങായിലോ ഗ്വാങ്ചോയിലോ ഉള്ള കോൺസുലേറ്റുമായോ ബന്ധപ്പെടണം. പുതിയ വിസക്കായി അപേക്ഷിക്കണമെന്നും ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു.
നിലവിൽ ഇന്ത്യയിലുള്ള ചൈനീസ് പൗരൻമാരും ജനുവരി 15ന് ശേഷം ചൈനയിലേക്ക് യാത്ര ചെയ്തവരും ഇന്ത്യൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിെൻറ നമ്പറിൽ ബന്ധപ്പെടണമെന്നും എംബസി ട്വിറ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി ചൈനയിൽ നിന്നുള്ള പൗരൻമാരിൽ നിന്നും ചൈന സന്ദർശിച്ച വിദേശ പൗരന്മാരിൽ നിന്നും എംബസിക്കും കോൺസുലേറ്റുകൾക്കും യാത്ര സംബന്ധിച്ച നിരവധി ചോദ്യങ്ങൾ ലഭിക്കുന്നുണ്ട്. അവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ നിലവിലുള്ള സിംഗിൾ / മൾട്ടിപ്പിൾ എൻട്രി വിസകൾ ഉപയോഗിക്കാമോ എന്ന അന്വേഷണമാണ് വരുന്നത്. എന്നാൽ നിലവിലുള്ള വിസ അസാധുവാണെന്നും പുതിയതിന് എംബസി/കോൺസുലേറ്റ് വഴി അപേക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ സന്ദർശനം നടത്തുന്നതിന് മുമ്പ് വിസയുടെ സാധുത പരിശോധിക്കാൻ ബെയ്ജിങിലെ എംബസിയിലെയോ ചൈനയിലെ ഇന്ത്യൻ കോൺസുലേറ്റുകളിലെയോ വിസ വിഭാഗവുമായി ബന്ധപ്പെടണപ്പെടണമെന്നും അറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസം ചൈനീസ് പൗരൻമാർക്കും ചൈനയിലുള്ള വിദേശികൾക്കുമുള്ള ഓൺലൈൻ വിസ സേവനം ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നിലവിലെ സംഭവവികാസങ്ങളെ തുടർന്ന് ഇ–വീസ ഉപയോഗിച്ച് ഇന്ത്യയിലേക്കുള്ള യാത്ര താൽക്കാലികമായി നിർത്തിവെക്കുന്നതായും ചൈനീസ് പാസ്പോർട്ട് ഉള്ളവർക്കും ചൈനയിൽ താമസിക്കുന്ന വിദേശികൾക്കും ഇതു ബാധകമായിരിക്കുമെന്നും എംബസി ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചിരുന്നു. ഈ നടപടിക്ക് തൊട്ടുപിന്നാലെയാണ് വിസകൾ അസാധുവാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.