ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പിയെന്ന് എക്സിറ്റ്പോൾ
text_fieldsഗുജറാത്തിൽ ബി.ജെ.പിക്ക് വോട്ട് ശതമാനം കുറയും •ഹിമാചലിൽ തിരിച്ചുവരവ്
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബി.ജെ.പി അധികാരത്തിലേറുമെന്ന് എക്സിറ്റ്പോൾ ഫലം. ഗുജറാത്തിൽ ബി.ജെ.പിക്ക് വോട്ട് ശതമാനം കുറയുമെങ്കിലും ഭരണം നിലനിർത്താനാവുമെന്നാണ് കൂടുതൽ പ്രവചനവും. കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ ബി.ജെ.പിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചനം.
ഗുജറാത്തിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച വൈകീട്ട് അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. എന്നാൽ, സമീപകാല ചരിത്രത്തിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾക്കൊപ്പമായിരുന്നില്ല തെരഞ്ഞെടുപ്പിെൻറ യഥാർഥ ഫലം. ഇൗ മാസം 18നാണ് വോെട്ടണ്ണൽ.
ഗുജറാത്തിൽ ആകെ 182 സീറ്റുകളിൽ ബി.ജെ.പി 115 സീറ്റുവെര നേടുമെന്നാണ് ടൈംസ് നൗ, വി.എം.ആർ എക്സിറ്റ് പോൾ പ്രവചനം. കോൺഗ്രസിന് 70 സീറ്റ് ലഭിക്കും. ഗുജറാത്തിൽ ഭരണത്തിലേറാൻ 92 സീറ്റുകളാണാവശ്യം. ഇന്ത്യ ടുഡേയുടെ എക്സിറ്റ് പോൾ പ്രവചിക്കുന്നത് ബി.ജെ.പിക്ക് 99 മുതൽ 113 വരെ സീറ്റാണ്. കോൺഗ്രസിന് 68 മുതൽ 82 വരെ സീറ്റ് ലഭിക്കും.
ബി.ജെ.പി 112 സീറ്റുകൾ നേടുമെന്നാണ് എൻ.ഡി ടി.വി എക്സിറ്റ് പോൾ ഫലം. ന്യൂസ് നാഷൻ പ്രവചനത്തിൽ ബി.ജെ.പിക്ക് 124 മുതൽ 128 സീറ്റുവരെ കണക്ക്കൂട്ടുന്നു. ന്യൂസ് എക്സിെൻറ പ്രവചനം 110 മുതൽ 120 വരെ സീറ്റുകളാണ്. റിപ്പബ്ലിക്കും ന്യൂസ് 18ഉം സീവോട്ടറുമായി ചേർന്ന് നടത്തിയ സർവേകൾ പ്രവചിക്കുന്നത് ബി.ജെ.പിക്ക് 108ഉം കോൺഗ്രസിന് 74 ഉം സീറ്റുമാണ്. തുടർച്ചയായി അഞ്ചാം തവണ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് നിലവിൽ 115 അംഗങ്ങളാണുള്ളത്. കോൺഗ്രസിന് 61ഉം.
ഹിമാചലിൽ ബി.െജ.പിക്ക് വൻവിജയമാണ് മിക്ക സർവേകളും പ്രവചിക്കുന്നത്. ആകെ 68 സീറ്റിൽ 51 സീറ്റും ബി.ജെ.പി നേടുമെന്ന് ടൈംസ് നൗ- വി.എം.ആർ, സീ ന്യൂസ്-ആക്സിസ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. ടൈംസ് നൗ കോൺഗ്രസിന് 16ഉം സീ ന്യൂസ് 17ഉം സീറ്റാണ് കണക്കാക്കുന്നത്. ആജ്തക്കിെൻറ പ്രവചനത്തിൽ ബി.ജെ.പിക്ക് 47^55 സീറ്റുലഭിക്കും. കോൺഗ്രസിന് 20 വരെ. ന്യൂസ് എക്സ് സർവേയിൽ ബി.ജെ.പിക്ക് 50വരെയും കോൺഗ്രസിന് 24 വരെയും സീറ്റ് ലഭിക്കും. ഭരണം പിടിക്കാൻ 35 സീറ്റാവശ്യമായ സഭയിൽ നിലവിൽ കോൺസ്രിന് 36ഉം ബി.ജെ.പിക്ക് 26ഉം അംഗങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.