Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎക്​സിറ്റ്​പോൾ...

എക്​സിറ്റ്​പോൾ പ്രവചനങ്ങളുടെ സാധ്യതകൾ

text_fields
bookmark_border
എക്​സിറ്റ്​പോൾ പ്രവചനങ്ങളുടെ സാധ്യതകൾ
cancel

ന്യൂഡൽഹി: ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി അധികാരത്തിൽ വരുമെന്നാണ്​ ഏഴ്​ എജൻസികൾ നടത്തിയ എക്​സിറ്റ്​പോൾ ഫലം നൽകുന്ന സൂചന. എക്​സിറ്റ്​പോൾ പ്രവചനങ്ങളുടെ കൃത്യത അമ്പത്​ ശതമാനമാണെന്നാണ്​ കഴിഞ്ഞകാല കണക്കുകൾ വ്യക്​തമാക്കുന്നു.അഞ്ച്​ സംസ്ഥാന നിയമസഭകളിലേക്ക്​ കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ആസ്സാം, കേരളം, പുതുച്ചേരി, പശ്​ചിമബംഗാൾ എന്നിവടങ്ങളിൽ പ്രവചനം ശരിയായപ്പോൾ തമിഴ്​നാടി​​​​​െൻറ കാര്യത്തിൽ എല്ലാ എജൻസികൾക്കും തെറ്റുപറ്റി. 

അസ്സമിൽ ബി.ജെ.പിയും കേരളത്തിൽ എൽ.ഡി.എഫും പശ്​ചിമബംഗാളിൽ തൃണമൂലും വരുമെന്ന പ്രവചനം ശരിയായി. അതേ സമയം, തമിഴ്​നാട്​ ഡി.എം.കെ-കോൺ​ഗ്രസ്​ സഖ്യം വിജയിക്കുമെന്നായിരുന്നു ഏ​റക്കുറെ എല്ലാവരുടെയും പ്രവചനം. എന്നാൽ ജയലളിതയുടെ എ.​െഎ.ഡി.എം.കെ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയായിരുന്നു. അതേ സമയം, യു.പിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റകക്ഷിയാകുമെന്ന പ്രവചനം ശരിയായി.

 അതിനിടെ, എക്​സിറ്റ്​പോളിന്​ ശേഷവും കോൺഗ്രസ്​ ഗുജറാത്തിൽ 100 സീറ്റുകൾ വരെ ലഭിക്കുമെന്ന്​ പാട്ടീദാർ നേതാവ്​ ഹാർദിക്​ പ​േട്ടൽ പറഞ്ഞു. ബി.ജെ.പിക്ക്​ 70 സീറ്റാണ്​ പ​േട്ടൽ കാണുന്നത്​. ജിഗ്​നേഷ്​ മേവാനിയും കോൺഗ്രസിനാണ്​ സാധ്യത കൽപ്പിക്കുന്നത്​. ബി.ജെ.പി 80 കടക്കില്ലെന്നാണ്​ മേവാനി അഭിപ്രായപ്പെട്ടത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratExit pollsmalayalam newsHimachal elections
News Summary - Exit poll survey in elections-India news
Next Story