എക്സിറ്റ് പോൾ മാത്രമല്ല, ജ്യോതിഷ പ്രവചനവും നിയമവിരുദ്ധം -കമീഷൻ
text_fieldsന്യൂഡൽഹി: എക്സിറ്റ് പോൾ വിലക്കിയ കാലയളവിൽ അച്ചടി-ദൃശ്യ മാധ്യമങ്ങൾ ജ്യോതിഷികളെ രംഗത്തിറക്കിയും മറ്റും തെരഞ്ഞെടുപ്പു ഫലം മുൻകൂട്ടി പ്രവചിക്കുന്നത് നിയമവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പു കമീഷൻ. യു.പി അടക്കം അഞ്ചിടത്ത് അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിനിടയിൽ ഇത്തരം ചില സൂത്രവിദ്യകൾ ടി.വി ചാനലുകൾ പുറത്തെടുത്തതായി കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് കമീഷെൻറ നിർദേശം.
പാർട്ടികൾക്കു കിട്ടാവുന്ന സീറ്റ് എത്രയെന്ന വിലയിരുത്തൽ പ്രേക്ഷകരിൽ എത്തിക്കാൻ േജ്യാതിഷവും മറയാക്കുന്നത് ജനപ്രാതിനിധ്യ നിയമം 126-എ വകുപ്പിെൻറ ലംഘനമാണെന്ന് വിവിധ മാധ്യമസ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ കമീഷൻ ഒാർമിപ്പിച്ചു. രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലായും തെരഞ്ഞെടുപ്പു പ്രവചനം മാധ്യമങ്ങൾ കൈമാറുന്നുണ്ട്. ഇത്തരം ചെയ്തികൾ വോട്ടർമാരെ സ്വാധീനിക്കാൻ പര്യാപ്തമാണെന്നും കമീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.