എക്‌സിറ്റ് പോൾ അടിസ്ഥാന യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ല -മമത ബാനർജി
text_fieldsകൊൽക്കത്ത: എക്‌സിറ്റ് പോൾ പ്രവചനങ്ങൾ അടിസ്ഥാന യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എക്‌സിറ്റ് പോളുകൾക്ക് ഒരു വിലയുമില്ലെന്നും മമത അഭിപ്രായപ്പെട്ടു.
"2016, 2019, 2021 വർഷങ്ങളിൽ എക്‌സിറ്റ് പോൾ എങ്ങനെയാണ് നടന്നതെന്ന് കണ്ടിരുന്നു. പ്രവചനങ്ങളൊന്നും സത്യമായിരുന്നില്ല. ഈ എക്‌സിറ്റ് പോളുകൾ മാധ്യമ ഉപഭോഗത്തിനായി രണ്ട് മാസം മുമ്പ് ചിലർ വീട്ടിൽ നിർമ്മിച്ചതാണ്. അവക്ക് ഒരു മൂല്യവുമില്ല"- മമത ബാനർജി പറഞ്ഞു.
റാലികളിലെ ജനങ്ങളുടെ പ്രതികരണം എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെക്കുന്നില്ല. ബി.ജെ.പി ധ്രുവീകരണത്തിന് ശ്രമിച്ച രീതിയും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ ക്വാട്ട മുസ്‌ലിംകൾ എടുത്തുകളയുന്നുവെന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിനാൽ മുസ്‌ലിംകൾ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. കൂടാതെ, സി.പി.എമ്മും കോൺഗ്രസും ബംഗാളിൽ ബി.ജെ.പിയെ സഹായിച്ചതായി കരുതുന്നതായും മമത പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. പശ്ചിമ ബംഗാളിൽ പാർട്ടി കുറഞ്ഞത് 25 സീറ്റുകളെങ്കിലും നേടുമെന്നും എന്നാൽ 30 ൽ താഴെ സീറ്റിൽ താൻ തൃപ്തനല്ലെന്നുമാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സുകാന്ത മജുംദാറിന്‍റെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.