പ്രവാസികളുടെ മടക്കം: ലീഗ് എം.പിമാർ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: കോവിഡ് മൂലം മടക്കയാത്ര പ്രതിസന്ധിയിലായ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും, എം.പി. അബ്ദുസ്സമദ് സമദാനി എം.പിയും കേന്ദ്ര വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിനെ കണ്ടു.
അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങളും നേരിട്ടുള്ള വിമാന സർവിസ് ഇല്ലാത്തത് കാരണവും തിരിച്ചു പോകാൻ കഴിയാതെ ബുദ്ധിമുട്ടിലാണെന്നും ഇത് അവർക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി. കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.