പ്രവാസി ത്രിശങ്കുവിൽ; കേന്ദ്രനയത്തിൽ മാറ്റമില്ല
text_fieldsന്യൂഡൽഹി: മൂന്നാഴ്ച പിന്നിടുന്ന ലോക്ഡൗൺ വീണ്ടും രണ്ടാഴ്ചത്തേക്കു കൂടി നീട്ടാനി രിക്കേ, ഗൾഫിലെ പ്രവാസികളുടെ പ്രതിസന്ധി വിലയിരുത്തുകയാണെന്ന് കേന്ദ്രസർക്കാർ. ലോ ക്ഡൗൺ കാലം കഴിയുന്നതുവരെ പ്രവാസികൾ എവിടെയാണോ, അവിടെ തുടരട്ടെ എന്ന നയത്തിൽ മാ റ്റമില്ല. ഗൾഫിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് നേരിടേണ്ടി വന്നേക്കാവുന്ന വിഷയങ്ങൾ, വി വിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർക്കാർ വിലയിരുത്തുകയാണെന്ന് ബന്ധപ്പെട ്ട കേന്ദ്രങ്ങൾ അനൗദ്യോഗികമായി വിശദീകരിച്ചു.
ഖത്തർ, യു.എ.ഇ തുടങ്ങി ഗൾഫ് നാടുകൾ സ്വീകരിച്ചുവരുന്ന കോവിഡ് പ്രതിരോധ നടപടികൾ പ്രവാസി ഇന്ത്യക്കാരെ എങ്ങനെ ബാധിക്കുന്നുവെന്നാണ് പരിശോധിക്കുന്നത്. മഹാമാരി മൂലം പ്രയാസം നേരിടുന്ന പ്രവാസികൾക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാൻ മേഖലയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് നിർദേശം നൽകിയതായി സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ഗൾഫ് രാജ്യങ്ങളിലെ 80 ലക്ഷത്തോളം വരുന്ന പ്രവാസികൾക്കിടയിൽ ഉത്കണ്ഠ വർധിച്ചിരിക്കെയാണ് ഈ വിശദീകരണങ്ങൾ.
സമ്പൂർണ അടച്ചുപൂട്ടൽ, യാത്ര നിയന്ത്രണം, അതിർത്തി അടക്കൽ തുടങ്ങിയ കടുത്ത കോവിഡ് പ്രതിരോധ നടപടികളിലാണ് ഗൾഫ് രാജ്യങ്ങൾ. നാട്ടിലേക്ക് മടങ്ങാൻ സ്വന്തം പൗരന്മാരെ അനുവദിക്കാത്ത രാജ്യങ്ങൾക്കെതിരെ സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് യു.എ.ഇ ഇതിനകം മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. അവിടെ 33 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. ഖത്തറിലെ നിർമാണ മേഖലയിൽ ഒട്ടേറെ ഇന്ത്യക്കാരുണ്ട്. ഗൾഫ് നാടുകളിൽ ഔദ്യോഗിക കണക്കുപ്രകാരം മരണ സംഖ്യ നൂറു കടന്നു. കോവിഡ് ബാധിതർ 14,000ത്തിൽപരമാണ്.
മാർച്ച് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൾഫ് മേഖലയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ പ്രവാസികളുടെ പ്രതിസന്ധി ചർച്ചയായിരുന്നു. ഭരണനേതാക്കളുമായും മോദി സംസാരിച്ചിരുന്നു.
സ്വന്തം പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുപോകാൻ മടിക്കുന്ന രാജ്യങ്ങൾക്കെതിരെ വിസ ഉപരോധം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് വാഷിങ്ടണുമായും ബന്ധപ്പെടുന്നതായി സർക്കാർ വൃത്തങ്ങൾ പറയന്നു. വിസ സാധുത നീട്ടണമെന്നാണ് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.