തമിഴ്നാട് മുഖ്യമന്ത്രിപദം: ശശികലക്കെതിെര ശശികല പുഷ്പ
text_fieldsചെന്നൈ: ജയലളിതയുടെ തോഴി വി.കെ ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിനെ എതിർത്ത് എ.െഎ.എ.ഡി.എം.കെ പുറത്താക്കിയ രാജ്യസഭ എം.പി ശശികല പുഷ്പ. ശശികലക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് ആരോപിച്ചാണ് എതിർപ്പ്. ശശികലയെ മുഖ്യമന്ത്രിയായി നിർദ്ദേശിച്ചത് തെറ്റാണ്. അവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. അവർക്കെതിരായ കേസുകളിൽ വിധി വന്നിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്നാട് ഗവർണർ വിദ്യാസാഗർ റാവുവിനും അയച്ച കത്തിൽ ശശികല പുഷ്പ ആരോപിക്കുന്നു.
ജയലളിതക്കും ശശികലക്കുമെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസാണ് എം.പി ചൂണ്ടിക്കാട്ടിയത്. കേസിൽ ശശികല കുറ്റവാളിയാെണന്ന് ബംഗളൂരു വിചാരണ കോടതി കണ്ടെത്തിയിരുന്നു. കർണാടക ഹൈകോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും അതിനെതിരായ ഹരജി സുപ്രീം കോടതിയുെട പരിഗണനയിലാണ്.
പാർട്ടിക്ക് വേണ്ടി അടിസ്ഥാനപരമായി ഒന്നും ചെയ്യാത്തയാളെ ആണ് മുഖ്യമന്ത്രിയാക്കുന്നതെന്നും പുഷ്പ ആരോപിക്കുന്നു. ജയലളിത ആശുപത്രിയിലായപ്പോൾ ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാട്ടിയിരുന്നില്ല. ശശികല മുഖ്യമന്ത്രിയായാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പുഷ്പ ചൂണ്ടിക്കാട്ടി. ശശികലയെ മുഖ്യമന്ത്രിയായി നിർദ്ദേശിക്കരുതെന്ന് പ്രധാനമന്ത്രിയോടും ഗവർണറോടും അവർ കത്തിൽ ആവശ്യെപ്പടുന്നുമുണ്ട്.
എ.െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയായി ശശികലയെ നിയമിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെ ആണെന്ന് ആരോപിച്ച് നേരത്തെ, പുഷ്പ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. അതിനെ തുടർന്ന് കമീഷൻ പാർട്ടിയോട് വിശദീകരണം തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.