സിസോദിയയെ തള്ളി വിദഗ്ധർ; ഡൽഹിയിൽ സമൂഹവ്യാപനമെന്ന്
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ സമൂഹവ്യാപനമില്ലെന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അവകാശവാദം ഖണ്ഡിച്ച് വിദഗ്ധർ. ഡൽഹിയിൽ സമൂഹവ്യാപനം ഏറെമുേമ്പ തുടങ്ങിയെന്ന് ശിവ് നാടാർ സർവകലാശാലയിലെ ഗണിതശാസ്ത്ര പ്രഫസർ സമിത് ഭട്ടാചാര്യ സൂചിപ്പിച്ചു. ‘ഇതിനർഥം ഡൽഹിയിലെ രോഗപ്പകർച്ച മുഴുവൻ സമൂഹവ്യാപനം മൂലമാണ് എന്നല്ല. ഡൽഹി ജനസംഖ്യ കണക്കിലെടുത്താൽ 30,000 പേർക്ക് രോഗം വന്നത് സമൂഹവ്യാപനത്തിലൂടെയാണ്’; അദ്ദേഹം വ്യക്തമാക്കി.
രോഗികളുടെ എണ്ണം ചെറിയതോതിൽനിന്ന് വർധിച്ച് പ്രത്യേക ഘട്ടത്തിൽ സമൂഹവ്യാപനം തുടങ്ങുകയായിരുന്നുവെന്ന് ഗണിതശാസ്ത്ര വിശകലനത്തിലൂടെ അദ്ദേഹം പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും മരിച്ചവരുടെയും എണ്ണം കണക്കാക്കി നിശ്ചിത ജനസംഖ്യയിൽ എത്രപേർക്ക് രോഗബാധയുണ്ടാകാമെന്ന് കണ്ടെത്തുന്നതാണ് ഗണിതശാസ്ത്ര വിശകലനം.
ജൂലൈ മധ്യത്തോടെയോ അവസാനമോ രാജ്യത്തെ രോഗികളുടെ എണ്ണം 8-10 ലക്ഷമാകുമെന്ന് ഭട്ടാചാര്യ പറഞ്ഞു. അതേസമയം, പകർച്ചവ്യാധി വിദഗ്ധർക്കല്ലാതെ, ഗണിതശാസ്ത്രം വെച്ച് കൃത്യമായ എണ്ണവും പ്രവചനവും നടത്താനാകില്ലെന്ന് കൊൽക്കത്ത സി.എസ്.ഐ.ആറിലെ(കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്) വൈറോളജി വിദഗ്ധൻ ഉപാസന റായ് പറഞ്ഞു.
എന്നാൽ, ഗണിതശാസ്ത്ര സങ്കേതമുപയോഗിച്ച് ഇത്തരം കണക്കെടുക്കാനാകുമെന്നാണ് പഞ്ചാബ് ലവ്ലി പ്രഫഷനൽ സർവകലാശാലയിലെ എക്സിക്യൂട്ടിവ് ഡീൻ ലവി രാജ് ഗുപ്ത പറയുന്നത്. കൃത്യമായ സമയപരിധികളിൽനിന്ന് ശേഖരിക്കുന്ന ഡാറ്റ െവച്ച് രോഗവ്യാപനത്തിെൻറ തോത് അളക്കാനാകും.
രോഗത്തിെൻറ ഉറവിടം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് സമൂഹവ്യാപനം. ലോക്ഡൗണിനിടക്കും രോഗികളുടെ എണ്ണം ഉയരുകയായിരുന്നു, പലതിലും ഉറവിടം കണ്ടെത്താനുമായില്ല. സമൂഹവ്യാപനമില്ലെങ്കിൽ എന്തുകൊണ്ട് രോഗികളുടെ എണ്ണം കൂടുന്നു? വൈറസിെൻറ തീവ്രത കൂടിയതുകൊണ്ടാണോയെന്നും ഇപ്പോൾ വ്യക്തമല്ലെന്ന് ഉപാസന റായ് ചൂണ്ടിക്കാട്ടി.
പൊരുതുമ്പോഴും കൊറോണ ജയിക്കുന്നു –കെജ്രിവാള്
ന്യൂഡല്‍ഹി: തങ്ങള്‍ പൊരുതുമ്പോഴും കൊറോണ ജയിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സങ്കല്പിക്കാന് പോലും കഴിയാത്ത പ്രതിസന്ധിയിലാണ് ഡല്‍ഹിയെന്നും അദ്ദേഹം പറഞ്ഞു. മുമ്പൊരിക്കലും നേരിടാത്ത വെല്ലുവിളിയാണിത്. രോഗബാധിതരുടെ എണ്ണം ജൂണ്‍ 30ന് ഒരു ലക്ഷവും ജൂലൈ 15ന് 2.25 ലക്ഷവും ജൂലൈ 31ന് 5.5 ലക്ഷവും എത്തും.
ജൂലൈ 31ന് 1.5 ലക്ഷം ആശുപത്രി കിടക്കകള്‍ വേണ്ടി വരും. സ്റ്റേഡിയങ്ങളും കല്യാണ മണ്ഡപങ്ങളും ആശുപത്രികളാക്കുകയാണ്. 70 അംഗ നിയമസഭയില്‍ 62 സീറ്റ് ജയിച്ചവരാണ് ഞങ്ങള്‍. എന്നാല്‍, നിലവിലെ സാഹചര്യത്തിൽ കേന്ദ്രവും ലഫ്റ്റനൻറ് ഗവര്‍ണറും എന്താണോ തീരുമാനിച്ചത് അത് നടപ്പാക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിച്ചാല്‍ കൊറോണ വിജയിക്കും. ഈ പോരാട്ടത്തില്‍ രാജ്യം മൊത്തം ഒന്നാകണം. ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികള്‍ ഡല്ഹിക്കാരല്ലാത്തവര്ക്കും തുറന്നുകൊടുത്ത ലഫ്റ്റനൻറ് ഗവര്‍ണറുടെ ഉത്തരവ് നടപ്പാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.