Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൻവാർ യാത്ര വീണ്ടും...

കൻവാർ യാത്ര വീണ്ടും കോവിഡ്​ വ്യാപനത്തിന്​ കാരണമാവും; മുന്നറിയിപ്പുമായി വിദഗ്​ധർ

text_fields
bookmark_border
കൻവാർ യാത്ര വീണ്ടും കോവിഡ്​ വ്യാപനത്തിന്​ കാരണമാവും; മുന്നറിയിപ്പുമായി വിദഗ്​ധർ
cancel

ഡെറാഡൂൺ: കൻവാർ യാത്ര വീണ്ടും കോവിഡ്​ വ്യാപനത്തിന്​ കാരണമാവുമെന്ന ആശങ്കയുമായി വിദഗ്​ധർ. കുംഭമേളയെ തുടർന്നുണ്ടായ കോവിഡ്​ വ്യാപനത്തേക്കാൾ വലിയ രോഗബാധ കൻവാർ യാത്രയെ തുടർന്ന്​ ഉണ്ടാവുമെന്നാണ്​ മുന്നറിയിപ്പ്​. കൻവാർ യാത്രക്ക്​ അനുമതി നൽകാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ്​ പുതിയ മുന്നറിയിപ്പ്​. കുംഭമേളയിൽ പ​ങ്കെടുത്തതിനേക്കാൾ ആളുകൾ കൻവാർ യാത്രക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്​. ഇതാണ്​ കോവിഡ്​ വ്യാപനം സംബന്ധിച്ച ആശങ്കക്ക്​ കാരണം.

ഏകദേശം രണ്ട്​ കോടി മുതൽ അഞ്ച്​ കോടി ആളുകൾ കൻവാർ യാത്രയിൽ പ​ങ്കെടുക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കോവിഡ്​ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും പ്രോ​ട്ടോകോൾ കർശനമായി പാലിക്കേണ്ട സമയമാണിത്​. എന്നാൽ, കൻവാർ യാത്രയുടെ സമയത്ത്​ ഇത്​ പാലിക്കുക പ്രയാസകരമായിരിക്കുമെന്നാണ്​ വിദഗ്​ധർ വ്യക്​തമാക്കുന്നത്​.

രാജ്യം കോവിഡ്​ മൂന്നാം തരംഗത്തിന്‍റെ പടിവാതിൽക്കൽ നിൽക്കു​േമ്പാൾ കൻവാർ യാത്രക്ക്​ അനുമതി നൽകുന്നത്​ ശ്രദ്ധയോടെ മാത്രം വേണമെന്ന്​ വിദഗ്​ധർ ആവശ്യപ്പെട്ടു. നേരത്തെ ഉത്തരാഖണ്ഡ്​ സർക്കാർ കൻവാർ യാത്രക്ക്​ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ കൻവാർ യാത്രക്ക്​ അനുമതി നൽകുകയും തുടർ നടപടികൾ സ്വീകരിക്കാൻ ഉ​േദ്യാഗസ്ഥർക്ക്​ നിർദേശം നൽകുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanwar Yatra
News Summary - Experts Warn Against 'Superspreader' Kanwar Yatra as Uttarakhand Records Delta Plus Variant Case
Next Story