സ്ഫോടനം; പോളിങ് ഉദ്യോഗസ്ഥർക്കും ബി.എസ്.എഫ് ജവാനും പരിക്ക്
text_fieldsദന്തേവാഡ: ചൊവ്വാഴ്ച ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തിസ്ഗഢിലെ കൻകർ ജില്ലയിൽ മാവോവാദികൾ നടത്തിയ സ്ഫോടനത്തിൽ രണ്ട് പോളിങ് ഉദ്യോഗസ്ഥർക്കും ബി.എസ്.എഫ് ജവാനും പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ഛോട്ടേബെത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ബി.എസ്. എഫിന്റെയും പൊലീസിന്റെയും അകമ്പടിയോടെ മാർബേഡ ക്യാമ്പിൽനിന്ന് ഉദ്യോഗസ്ഥരുമായി രംഗഘട്ടി രംഗഗൊണ്ടി പോളിങ് സ്റ്റേഷനിലേക്ക് പോകവേയാണ് സംഭവം. പരിക്കേറ്റ പോളിങ് ഉദ്യോഗസ്ഥരെയും ബി.എസ്.എഫ് കോൺസ്റ്റബിളിനെയും ഛോട്ടേബെത്തിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായും മറ്റ് ഉദ്യോഗസ്ഥർ പോളിങ് ബൂത്തിൽ സുരക്ഷിതമായി എത്തിയതായും പൊലീസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് കനത്ത സുരക്ഷയിൽ
നക്സലുകൾ തെരഞ്ഞെടുപ്പ് ബഹിഷ്‍കരണത്തിന് ആഹ്വാനം ചെയ്തതിനാൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 20ൽ 12 മണ്ഡലങ്ങളിലും കനത്ത സുരക്ഷ. 60,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. 40,000 പേർ കേന്ദ്രസേനയിൽനിന്നും 20,000 പേർ സംസ്ഥാന പൊലീസുമാണ്.
നക്സൽ വിരുദ്ധ കോബ്ര യൂനിറ്റും വനിത കമാൻഡോകളെയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. നക്സൽ മേഖലയിൽ 128 ബൂത്തുകൾ പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. ഡ്രോൺ കാമറകൾ ഉപയോഗിച്ച് മേഖല നിരീക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.