വ്യാപാരിയിൽനിന്ന് അഞ്ചുലക്ഷം തട്ടി; പൊലീസുകാർക്കെതിരെ കേസ്
text_fieldsബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയില്‍നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ചിക്കമഗളൂരുവില്‍ നാലു പൊലീസുകാര്‍ക്കെതിരെ കേസ്.അജ്ജംപുര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ലിംഗരാജു, കോണ്‍സ്റ്റബിള്‍മാരായ ധനപാല്‍ നായക്, ഓംകാരമൂര്‍ത്തി, ശരത് രാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ചിക്കമഗളൂരു എസ്.പി ഉമ പ്രശാന്ത് പറഞ്ഞു.
മേയ് 11നായിരുന്നു കേസിനാസ്പദമായ സംഭവം. വ്യാപാരിയുടെ പിതാവ് കഴിഞ്ഞ ദിവസം പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. ബേലൂരിലെ ജ്വല്ലറികളിലക്ക് ദാവൻഗരെയില്‍നിന്ന് 2.45 കിലോ സ്വര്‍ണവുമായി കാറില്‍ എത്തവെ ബുക്കംബുദി ടോളില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് വ്യാപാരിയെ തടയുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസില്‍ പെടുത്തുമെന്ന് പൊലീസ് സംഘം ഭീഷണിപ്പെടുത്തി.
നിയമപ്രകാരമാണ് സ്വര്‍ണം കൊണ്ടുവരുന്നതെന്ന് അറിയിക്കുകയും ബിൽ കാണിക്കുകയും ചെയ്തെങ്കിലും കേസില്‍പെടുത്താതിരിക്കാന്‍ 10 ലക്ഷം നൽകാൻ ലിംഗരാജു ആവശ്യപ്പെട്ടു. വ്യാപാരിയുടെ കൈയില്‍ പണമില്ലാത്തതിനാല്‍ രണ്ട് പൊലീസുകാരെ കൂടെവിട്ട് അഞ്ച് ലക്ഷം രൂപ ലിംഗരാജു വാങ്ങി. സംഭവം പുറത്തുപറഞ്ഞാല്‍ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.