Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​:​ പ്രത്യേക...

കോവിഡ്​:​ പ്രത്യേക ട്രെയിനുകളിൽ 50 രൂപ അധികം ഈടാക്കുമെന്ന് റെയിൽവേ

text_fields
bookmark_border
കോവിഡ്​:​ പ്രത്യേക ട്രെയിനുകളിൽ 50 രൂപ അധികം ഈടാക്കുമെന്ന് റെയിൽവേ
cancel

ചെന്നൈ: ലോക്​ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ പ്രത്യേക ട്രെയിനുകളിൽ ടിക്കറ്റിന്​ 50 രൂപ അധികം ഈടാക്കുമെന്ന് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും അധിക നിരക്കുകൾ ബാധകമാകുമെന്ന് റെയിൽ‌വേ ബോർഡ് സർക്കുലർ വ്യക്​തമാക്കി.

അന്യസംസ്​ഥാനങ്ങളിൽ കുടുങ്ങിയവർക്ക്​ സ്വന്തം നാട്ടിലെത്താനാണ്​ കഴിഞ്ഞദിവസം മുതൽ പ്രത്യേക ട്രെയിൻ സർവിസ്​ ഏർപ്പെടുത്തിയത്​. 54 ദിവസം നീണ്ടുനിൽക്കുന്ന ലോക്​ഡൗണിൽ ജോലിയും കൂലിയുമില്ലാതെ കുടുങ്ങിയ അന്തർസംസ്​ഥാനതൊഴിലാളികളും വിദ്യാർഥികളും അടക്കമുള്ളവരാണ്​ ഇത്​ ഏറെയും ഉപയോഗിക്കുന്നത്​. 

സ്ലീപ്പർ ക്ലാസ് നിരക്കിന് പുറമേയാണ്​ യാത്രക്കാരിൽനിന്ന്​ 50 രൂപ വീതം​ അധികമായി ഈടാക്കുക. സൂപ്പർഫാസ്റ്റ് ചാർജായി 30 രൂപ, പ്രത്യേക ചാർജായി 20 രൂപ എന്നിങ്ങനെയാണ്​ വാങ്ങുന്നത്​. ​ 
ഇതുസംബന്ധിച്ച്​ സതേൺ റെയിൽ‌വേ ഉൾപ്പെടെയുള്ള വിവിധ റെയിൽ‌വേ സോണുകൾക്ക്​ റെയിൽ‌വേ ബോർഡ് ഉത്തരവ്​ ​കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytraincovid 19lockdownshramik
News Summary - Extra charges of 50 per passenger on special trains
Next Story