Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിതീവ്ര മഴ അഞ്ചു...

അതിതീവ്ര മഴ അഞ്ചു വർഷത്തിനിടെ ഇരട്ടിയായി; മഴയും ചൂടും കഠിനമായേക്കുമെന്ന് കേ​ന്ദ്ര കാലാവസ്ഥാ വകുപ്പ്

text_fields
bookmark_border
അതിതീവ്ര മഴ അഞ്ചു വർഷത്തിനിടെ ഇരട്ടിയായി;  മഴയും ചൂടും കഠിനമായേക്കുമെന്ന്  കേ​ന്ദ്ര കാലാവസ്ഥാ വകുപ്പ്
cancel

ന്യൂഡൽഹി: അഞ്ചു വർഷംകൊണ്ട് രാജ്യത്താകമാനം സംഭവിച്ച കാലാവസ്ഥ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ഈ വർഷം ജൂലൈയിൽ ഇന്ത്യയിലുണ്ടായ അതിതീവ്ര മഴ അഞ്ച് വർഷം മുമ്പ് ജൂലൈയിൽ ഉണ്ടായതിന്റെ ഇരട്ടിയിലധികം ആയതായി ഐ.എം.ഡി വ്യാഴാഴ്ച അറിയിച്ചു.

മുംബൈ, പുണെ, സൂറത്ത്, പാൻജിം, കേരളം എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം കനത്ത മഴയുണ്ടായി. ഈ ആഗസ്റ്റിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ സാധാരണമോ അസാധാരണമോ ആയിരിക്കും. അതോ​ടൊപ്പം സാധാരണയിലും ഉയർന്ന താപനിലയും അടയാളപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും ഐ.എം.ഡി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജൂലൈ മാസങ്ങളിൽ അതിശക്ത മഴ (115.6 മില്ലീമീറ്ററിനും 204.5 മില്ലീമീറ്ററിനും ഇടയിൽ) രേഖപ്പെടുത്തിയ സ്റ്റേഷനുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 2020ൽ 447, 2021ൽ 638, 2022ൽ 723, 2023ൽ 1113, ഈ വർഷം 1030 എന്നിങ്ങനെയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പുറത്തുവിട്ടത്.

ആഗോളതാപന പ്രവണതകൾക്ക് അനുസൃതമായാണ് തീവ്രമഴക്കെടുതികളുടെ വർധനവെന്നും എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായുള്ള ഈ മാറ്റങ്ങൾ ആ പ്രവണതയുടെ ഭാഗമാണോ എന്നതിൽ കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമായി വരുമെന്നും ഐ.എം.ഡി പറയുന്നു.

ജൂലൈ മാസത്തിൽ ഇന്ത്യയിൽ മൊത്തത്തിൽ പെയ്ത മഴ ദീർഘകാല ശരാശരിയേക്കാൾ 9 ശതമാനം കൂടുതലാണ്. പസഫിക് സമുദ്രത്തിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും താപനിലകളും ഇന്ത്യക്കു ചുറ്റുമുള്ള സമുദ്രങ്ങളിലെ ന്യൂനമർദവും ഉൾപ്പെടെ ഒന്നിലധികം സാഹചര്യങ്ങളാണ് ജൂലൈയിലെ അധിക മഴക്ക് കാരണമായതെന്ന് ഐ.എം.ഡി അറിയിച്ചു.

രാജ്യത്തിന്റെ വാർഷിക മഴയുടെ 75 ശതമാനവും മൺസൂൺ മഴയാണ്, ഇത് കൃഷി, സമ്പദ്‌വ്യവസ്ഥ, ജലസ്രോതസ്സുകൾ എന്നിവക്ക് നിർണായകമാണ്. നെല്ല്, ചോളം, തിന, എണ്ണക്കുരു, പയർവർഗ്ഗങ്ങൾ, കരിമ്പ്, പരുത്തി എന്നിവയാണ് സീസണിൽ വിതക്കുന്ന പ്രധാന വിളകൾ. എന്നാൽ, അതി തീവ്രമഴക്കെടുതികൾ കാർഷിക വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാനും കാരണമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landslidesIndia Meteorological DepartmentMudslidesExtreme rain fall
News Summary - Extreme rain events double in five years, says India Meteorological Department
Next Story