'രാജിവെക്കൂ മോദി' പോസ്റ്റുകൾ തടഞ്ഞ് ഫേസ്ബുക്ക്; ഒടുവിൽ അബദ്ധമെന്ന് പറഞ്ഞ് തടിതപ്പി
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനാകാതെ മുഖംനഷ്ടമായ മോദി സർക്കാറിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക രോഷമാണ് ഉയരുന്നത്. രാജിവെക്കൂ മോദി എന്ന ഹാഷ്‌ടാഗുകൾ ട്വിറ്ററിലടക്കം ദിവസങ്ങളായി ട്രെൻഡിങ്ങിലാണ്. #ResignModi എന്ന ഹാഷ്ടാഗോട് കൂടിയ പോസ്റ്റുകൾ ഫേസ്ബുക്ക് ഒടുവിൽ തടഞ്ഞുവെച്ചു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ മണിക്കൂറുകൾക്കകം പുനഃസ്ഥാപിക്കുകയും ചെയ്തു.
അതേമസയം, ഹാഷ്‌ടാഗ് അബദ്ധവശാൽ തടഞ്ഞതാണെന്നും സർക്കാറിെൻറ നിർദേശപ്രകാരം അല്ലെന്നുമാണ് ഫേസ്ബുക്കിെൻറ വിശദീകരണം. 'വിവിധ കാരണങ്ങളാൽ ഫേസ്ബുക്ക് ഹാഷ്‌ടാഗുകൾ തടയാറുണ്ട്. ചിലത് സ്വമേധയാ തടയുേമ്പാൾ മറ്റുചിലത് നേരത്തെ നൽകിയ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് ഒാേട്ടാമാറ്റിക്കായി തടയപ്പെടും. ഇവിടെ ഹാഷ്‌ടാഗിൽ നിന്നല്ല, ലേബലുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിൽ നിന്നാണ് പിശക് ഉണ്ടായത്' ^ഫേസ്ബുക്ക് അധികൃതർ പറഞ്ഞു.
എന്നാൽ, സർക്കാർ ആവശ്യപ്രകാരമാണ് ഫേസ്ബുക്ക് പോസ്റ്റുകൾ തടഞ്ഞതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് നെറ്റിസൺസ്. പശ്ചിമ ബംഗാളിലെ അവസാനഘട്ട വോെട്ടടുപ്പും സർക്കാർ നീക്കത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് അവർ ആരോപിക്കുന്നു.
രാജ്യത്തെ ഉലച്ച കോവിഡ് പ്രതിസന്ധിക്കിടയിൽ സർക്കാറിന് അലോസരമുണ്ടാക്കുന്ന സമൂഹ മാധ്യമ ചർച്ചകൾക്ക് കടിഞ്ഞാണിടാനായി നൂറോളം പോസ്റ്റുകൾ നീക്കാൻ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയോട് ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിൽ മോദി സർക്കാർ വരുത്തിയ വീഴ്ചകൾ വിശദീകരിക്കുന്ന പോസ്റ്റുകളാണ് ഇതിൽ ഭൂരിഭാഗവും.
കോവിഡുമായി ബന്ധപ്പെട്ട് സന്ദർഭത്തിന് ചേരാത്ത, പൊരുത്തമില്ലാത്ത, ബന്ധമില്ലാത്ത, പഴയ, വർഗീയത പ്രോത്സാഹിപ്പിക്കുന്ന, തെറ്റായ വിവരം നൽകുന്നവയാണ് പോസ്റ്റുകളെന്നാണ് കാരണമായി പറഞ്ഞിരുന്നത്. കേന്ദ്ര സർക്കാർ എതിർപ്പുന്നയിച്ച 50 ട്വീറ്റുകൾ നീക്കിയെന്ന് ട്വിറ്റർ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.