ഡൽഹി വംശീയാക്രമണ അന്വേഷണം: ഫേസ്ബുക്ക് ഹാജരാകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഡൽഹി വംശീയാക്രമണത്തിലെ പങ്കാളിത്തത്തിന് വിശദീകരണം നൽകാനുള്ള ഡൽഹി നിയമസഭാ സമിതിയുടെ നോട്ടീസ് റദ്ദാക്കണമെന്ന േഫസ്ബുക്കിെൻറ ആവശ്യം സുപ്രീംകോടതി തള്ളി. ഫേസ്ബുക്കിലെ ചർച്ചകൾ വർഗീയ ധ്രുവീകരണമുണ്ടാക്കുന്നുണ്ടെന്ന് കുറ്റപ്പെടുത്തിയ സുപ്രീംകോടതി, സഭാ സമിതി മുമ്പാകെ അന്വേഷണത്തിന് ഹാജരാകാൻ നിർദേശം നൽകി. കേന്ദ്ര സർക്കാറിന് കീഴിലെ ക്രമസമാധാനം, ക്രിമിനൽ പ്രൊസിക്യൂഷൻ എന്നീ മേഖലകളിലേക്ക് സഭാസമിതി അതിക്രമിച്ചുകടക്കരുതെന്നും സുപ്രീംകോടതി ഒാർമിപ്പിച്ചു.
കഴിഞ്ഞ വർഷം ഡൽഹിയിലെ ആക്രമണങ്ങൾക്ക് ഫോസ്ബുക്ക് പോസ്റ്റുകൾ കാരണമായെന്ന പരാതിയിലാണ് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ എം.എൽ.എ അധ്യക്ഷനായ സമിതി ഫേസ്ബുക്കിന് നോട്ടീസ് അയച്ചത്. എന്നാൽ ഡൽഹി വംശീയാക്രമണം ഫേസ്ബുക്കിനുള്ള പങ്ക് അന്വേഷിക്കാൻ നിയമസഭയുടെ സമാധാനത്തിനും സൗഹാർദത്തിനുമുള്ള സമിതി വിളിപ്പിച്ചത് ഭരണഘടനയുടെ 32ാം അനുഛേദത്തിെൻറ ലംഘനമാണ് എന്നാണ് അജിത് മോഹൻ ഹരജിയിൽ അവകാശപ്പെട്ടിരുന്നത്്. എന്നാൽ, ഡൽഹി വംശീയാക്രമണം അന്വേഷിക്കാൻ ഡൽഹി നിയമസഭാ സമിതിക്ക് അധികാരമില്ലെന്ന വാദം ജസ്റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി.
അതേസമയം ഫേസ്ബുക്കിനെതിരെ വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് സഭാസമിതിക്ക് പ്രൊസിക്യൂഷനുള്ള അധികാരമില്ലെന്ന് കോടതി ഒാർമിപ്പിച്ചു. അതിനാൽ ഹാജരാകുേമ്പാൾ ഡൽഹി സർക്കാറിെൻറ അധികാര പരിധിയിൽെപ്പടാത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.