ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവക്ക് നാളെ മുതൽ വിലക്ക് വരുമോ ?
text_fieldsന്യൂഡൽഹി: സമൂഹ മാധ്യമങ്ങളായ വാട്സ്ആപ്, ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തുമോ? സർക്കാർതീരുമാനം ബുധനാഴ്ച ഉണ്ടായേക്കും.
സമൂഹമാധ്യമങ്ങൾക്ക് മൂക്കുകയറിടാൻ കൊണ്ടുവന്ന പുതിയ വിവരസാങ്കേതികവിദ്യ നിയമവ്യവസ്ഥകൾ പാലിക്കാൻ ഫെബ്രുവരിയിൽ ഐ.ടി മന്ത്രാലയം സമൂഹമാധ്യമങ്ങളോട് നിർദേശിച്ചിരുന്നു. ഇതിെൻറ സമയപരിധി ബുധനാഴ്ച അവസാനിക്കും. എന്നാൽ, സർക്കാറിെൻറ മാർഗനിർദേശങ്ങൾ, ട്വിറ്ററിനു സമാനമായ ഇന്ത്യൻ സമൂഹ മാധ്യമമമായ കൂ ഒഴികെ മറ്റാരും പാലിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകം.
സമൂഹമാധ്യമങ്ങൾക്ക് സ്വയം നിയന്ത്രണത്തിന് ചട്ടമൊന്നും ഇല്ലെന്നാണ് സർക്കാറിെൻറ കാഴ്ചപ്പാട്. നിയമവിരുദ്ധമായ ഏതൊരു പോസ്റ്റിനും ഈ കമ്പനികൾ പ്രതികളാവാമെന്ന സ്ഥിതിയാണ് പുതിയ മാർഗനിർദേശങ്ങളിലൂടെ ഉണ്ടാവുക. ഫലത്തിൽ ഓൺലൈനിൽ വരുന്നതിനുമുമ്പ് അനാവശ്യമെന്ന് കരുതുന്നവ കമ്പനികൾ ഒഴിവാക്കണം.
സമൂഹ മാധ്യമങ്ങൾക്ക് ഇന്ത്യയിൽ കംപ്ലയൻസ് ഓഫിസർമാരെ നിയമിക്കണമെന്ന് നിർദേശത്തിലുണ്ട്. പോസ്റ്റുകൾ നിരീക്ഷിച്ച് വേണ്ടിവന്നാൽ നീക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകും. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും ഈ നിർദേശങ്ങൾ ബാധകമാണ്. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കാൻ സമിതി ഉണ്ടാവും.
പുതിയ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ സമൂഹ മാധ്യമങ്ങൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നുവരെ സൂചനകളുണ്ട്.എന്നാൽ, സമൂഹമാധ്യമങ്ങെള വിലക്കുന്നവിധത്തിൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ സർക്കാർ മുതിരുമോ എന്ന് സംശയമുണ്ട്.
നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാറുമായി ചർച്ച നടത്തുന്നുണ്ടെന്ന് ഫേസ്ബുക് വിശദീകരിച്ചു. കമ്പനിയിൽനിന്ന് തീരുമാനം വരാത്തതിനാൽ ആറുമാസ സാവകാശം യു.എസ് കേന്ദ്രമായ പ്ലാറ്റ്ഫോമുകൾ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.