Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ദിരക്കെതിരായ വിവാദ...

ഇന്ദിരക്കെതിരായ വിവാദ പരാമർശം പിൻവലിച്ച്​ സഞ്​ജയ്​ റാവത്ത്​

text_fields
bookmark_border
Indira Gandhi meet Karim Lala
cancel

മും​ബൈ: കോൺഗ്രസി​​െൻറ അതിശക്​തമായ എതിർപ്പിനെ തുടർന്ന്​ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെ നടത്തിയ വി വാദ പരാമർശം ശി​വ​സേ​ന നേ​താ​വും ‘സാ​മ്​​ന’​യു​ടെ പ​ത്രാ​ധി​പ​രു​മാ​യ സ​ഞ്​​ജ​യ്​ റാ​വത്ത് പിൻവലിച്ചു.

അ​ധോ​ലോ​ക നേ​താ​വ്​ ക​രിം ലാ​ല​യെ കാ​ണാ​ൻ ഇ​ന്ദി​ര ഗാ​ന്ധി പ​ല​ത​വ​ണ മും​ബൈ​യി​ൽ വ​ന്ന​താ​യാണ്​ കഴിഞ്ഞ ദിവസം സഞ്​ജയ്​ റാവത്ത്​ പറഞ്ഞത്​. ഒ​രു കാ​ല​ത്ത്​ പൊ​ലീ​സ്​ മേ​ധാ​വി​ക​ളെ​യും വ​കു​പ്പു​ത​ല സെ​ക്ര​ട്ട​റി​മാ​രെ​യും നി​ശ്ച​യി​ച്ച​ത്​ അ​ധോ​ലോ​ക​മാ​യി​രു​ന്നെന്നും മ​റാ​ത്തി മാ​ധ്യ​മ ഗ്രൂ​പ്പാ​യ ‘ലോ​ക്​​സ​ത്ത’​യു​ടെ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ റാവ​ത്ത് പറഞ്ഞിരുന്നു. പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി‍​​െൻറ തു​ട​ക്ക​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​േ​മ്പാ​ഴാ​ണ്​ ക​രിം ലാ​ല​യു​ടെ ത​ട്ട​ക​മാ​യ പൈ​ഥു​ണി​യി​ൽ ചെ​ന്നാ​ണ്​ ഇ​ന്ദി​ര ക​ണ്ടി​രു​ന്ന​തെന്ന്​ റാവത്ത്​ വ്യക്​തമാക്കിയത്​.

ഇതിൽ പ്രതിഷേധവുമായി കോൺഗ്രസ്​ നേതാക്കളായ മിലിന്ദ്​ ഡിയോറ, സഞ്​ജയ്​ നിരുപം തുടങ്ങിയവർ രംഗത്തെത്തി. ‘എ​​െൻറ പരാമർശം ഇന്ദിര ഗാന്ധിയുടെ പ്രതിഛായക്ക്​ മങ്ങലേൽപിക്കുന്നെന്ന്​ ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, ആരെയെങ്കിലും അത്​ വിഷമിപ്പിച്ചെങ്കിൽ ഞാനത്​ പിൻവലിക്കുന്നു’- റാവത്ത്​ പി.ടി.ഐയോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjay Rautindira met karim lala
News Summary - Facing Congress heat, Sanjay Raut withdraws ‘Indira Gandhi met Karim Lala’ remark -India news
Next Story