അൺഅക്കാദിയമിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരിച്ച് അധ്യാപകൻ
text_fieldsന്യൂഡൽഹി: അൺഅക്കാദമിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി അധ്യാപകൻ കരൺ സാങ്‍വാൻ. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് സാങ്‍വാൻ പ്രതികരണം അറിയിച്ചിരിക്കുന്നത്. അടുത്തകാലത്ത് തന്റെ ഒരു വിഡിയോ വലിയ വിവാദമായെന്നും അതിന്റെ പ്രത്യാഘാതങ്ങൾ താൻ അനുഭവിക്കുകയാണെന്നും സാങ്‍വാൻ പറഞ്ഞു. തനിക്ക് മാത്രമല്ല വിദ്യാർഥികൾക്കും ഇത് പ്രശ്നമുണ്ടാക്കുന്നു. അതിനാലാണ് ഇപ്പോൾ ഒരു വിഡിയോ പുറത്ത് വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിവാദത്തിൽ വിശദമായ വിഡിയോ താൻ പുറത്ത് വിടുമെന്ന് അദ്ദേഹം പറഞ്ഞു. നാളെ രാത്രി എട്ട് മണിക്ക് വിഡിയോ പുറത്ത് വരുമെന്നും യുട്യൂബ് ചാനലായ ലീഗൽ പതശാലയിലൂടെ അദ്ദേഹം അറിയിച്ചു. നേരത്തെ സാങ്‍വാൻ കരാർ ലംഘിച്ചുവെന്നും അതിനാലാണ് പുറത്താക്കുന്നതെന്നും അൺഅക്കാദമി സഹസ്ഥാപകൻ റോമൻ സൈനി പറഞ്ഞിരുന്നു.
വിവേചനങ്ങളില്ലാതെ എല്ലാവർക്കും നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ അൺഅക്കാദമി ബാധ്യസ്ഥരാണെന്ന് കമ്പനി സഹസ്ഥാപകൻ സാങ്വാൻ അറിയിച്ചിരുന്നു. എല്ലാ അധ്യാപകർക്കും കൃത്യമായ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. വേർതിരിവുകളില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ക്ലാസ്റൂമുകളിൽ സ്വന്തം അഭിപ്രായം പറയുന്നത് തെറ്റിദ്ധാരണകൾക്ക് കാരണമാകുമെന്നും കമ്പനി സി.ഇ.ഒ വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.