77 ട്രാഫിക് ലംഘനം, 20,000 രൂപയുടെ സ്കൂട്ടറിന് 42,500 രൂപ പിഴ; ഒടുവിൽ വാഹനം പൊലീസിനുതന്നെ കൈമാറി
text_fieldsബംഗളൂരു: ഹെൽമറ്റ് വെക്കാത്തതിനാണ് മദിവാല സ്വദേശിയായ അരുൺ കുമാറിനെ ബംഗളൂരു ട്രാഫിക് പൊലീസ് തടഞ്ഞുനിർത്തിയത്. എന്നാൽ ട്രാഫിക് കൈമാറിയ ചെലാനിൽ 42,500 രൂപ പിഴയും.
രണ്ടുവർഷം മുമ്പ് 20,000 രൂപ നൽകി വാങ്ങിയ സെക്കൻഡ് ഹാൻഡ് സ്കൂട്ടറിൽ അരുൺ കുമാർ നടത്തിയ യാത്രകളിൽ 77 ട്രാഫിക് നിയമലംഘനം. ഇൗ 77 കേസുകളുടെയും തുക ചേർത്തായിരുന്നു ട്രാഫിക് പൊലീസിെൻറ പിഴയിടൽ. 20,000 രൂപ നൽകിയ വാങ്ങിയ സ്കൂട്ടറിന് ഇരട്ടിയിലധികം തുക പിഴ അടക്കേണ്ടി വന്നതോടെ ട്രാഫിക് പൊലീസിന് വാഹനം തന്നെ കൈമാറാനായിരുന്നു പച്ചക്കറി കച്ചവടക്കാരനായ അരുൺ കുമാറിെൻറ തീരുമാനം.
ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് മദിവാല ട്രാഫിക് പൊലീസ് എസ്.ഐ ശിവരാജ് കുമാർ അംഗദിയും സംഘവും അരുൺ കുമാറിനെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇതിനുമുമ്പും അരുൺകുമാർ ട്രാഫിക് ലംഘനം നടത്തിയതായി പൊലീസിന് മനസിലായി. കണക്കെടുത്തതോടെ രണ്ടുവർഷത്തിനിടെ 77 ഗതാഗത നിയമലംഘനങ്ങളും പിഴത്തുകയായി 42,500 രൂപയും. ട്രാഫിക് സിഗ്നൽ ലംഘനം, ഇരുചക്ര വാഹനത്തിലെ മൂന്നുപേരുടെ യാത്ര, ഹെൽമറ്റ് വെക്കാതിരിക്കൽ, നമ്പർ പ്ലേറ്റ് ശരിയായി ഘടിപ്പിക്കാതെ വാഹനം ഒാടിക്കൽ തുടങ്ങിയവയെല്ലാം ലംഘനങ്ങളിൽ ഉൾപ്പെടും.
അരുൺ കുമാറിെൻറ വിലാസത്തിൽ ട്രാഫിക് നിയമ ലംഘന നോട്ടീസുകൾ അയച്ചെങ്കിലും പിഴത്തുക അടക്കാൻ തയാറായിരുന്നില്ല. സ്കൂട്ടറിെൻറ ഇരട്ടിത്തുക പിഴ അടക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി അരുൺ കുമാർ ട്രാഫിക് പൊലീസിന് കൈമാറിയ സ്കൂട്ടർ ഉടൻ തന്നെ ലേലത്തിൽവെക്കും.
ബംഗളൂരുവിൽ ട്രാഫിക് നിയമലംഘനം പതിവാകുകയും പിഴ അടക്കാൻ ജനങ്ങൾ മടിക്കുകയും ചെയ്തതോടെ പിഴത്തുക വീടുകളിൽ നേരിെട്ടത്തി പൊലീസ് വാങ്ങുമെന്ന് 'ബംഗളൂരു മിറർ' റിപ്പോർട്ട് ചെയ്തിരുന്നു. ട്രാഫിക് നിയമലംഘന പിഴത്തുകയായി 150കോടിയോളം രൂപ ബംഗളൂരു ട്രാഫിക് പൊലീസിന് ലഭിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.