ബി.ജെ.പി നേതാക്കൾക്കൊപ്പം ഹാഥറസ് പെൺകുട്ടിയുടെ പിതാവ്; സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം
text_fieldsന്യൂഡൽഹി: ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
ഹാഥറസ് പെൺകുട്ടിയുടെ പിതാവ് ബി.ജെ.പി നേതാക്കൾക്കൊപ്പം നിൽക്കുന്നതെന്ന് അവകാശപ്പെടുന്ന വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പവും പ്രധാനമന്ത്രി മോദിക്കൊപ്പവുമുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. എന്നാൽ, ചിത്രങ്ങളിലുള്ള വ്യക്തി ഹാഥറസ് പെൺകുട്ടിയുടെ പിതാവല്ല. ബി.ജെ.പി യുവമോർച്ചയുടെ കാശി ഘടകത്തിൻെറ ചുമതലയുള്ള ശ്യാം പ്രകാശ് ദ്വിവേദിയാണ് ചിത്രത്തിലുള്ളത്.
പ്രയാഗ്രാജിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ഇയാൾ. പ്രയാഗ്രാജ് പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗകേസിലും ഇയാൾ പ്രതിയാണെന്ന് സീ ന്യൂസ്, ഡി.എൻ.എ എന്നിവയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. അസദുദ്ദീൻ ഉവൈസിയുടെ നാവ് മുറിക്കുന്നവർക്ക് ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചും ഇയാൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.