ആ ഫോേട്ടായെകുറിച്ചുള്ള സത്യമിതാണ്; കോൺഗ്രസിന് ആശ്വാസമായി ഫാക്ട് ചെക്ക്
text_fieldsപഞ്ചാബ് കോൺഗ്രസിൽ കലാപകാലമാണിത്. അകത്തും പുറത്തും പാർട്ടി പ്രതിസന്ധിയെ നേരിടുകയാണ്. ഇൗ സമയത്താണ് പാർട്ടിക്ക് ആശ്വാസം പകർന്ന് പഴയൊരു ഫോേട്ടാ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് ഫോേട്ടായെപറ്റി ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമായി. സംഘപരിവാർ അനുകൂലികൾ ഫോേട്ടാ വ്യാജമാണെന്ന് പ്രചരിപ്പിച്ചു. കോൺഗ്രസ് അനുഭാവികൾ അത് ഗോഡി മീഡിയയുടെ വ്യാജ പ്രചരണമാണെന്ന് തിരിച്ചടിച്ചു. അവസാനം നടത്തിയ വസ്തുതാ പരിശോധനയിൽ ഫോേട്ടായെകുറിച്ചുള്ള യഥാർഥ വിവരങ്ങൾ പുറത്തുവരികയായിരുന്നു.
എന്താണ് ഫോേട്ടായിലുള്ളത്?
നിലവിലെ പഞ്ചാബ് കോൺഗ്രസിൽ വിവിധ ചേരികളിൽ നിലയുറപ്പിച്ചിട്ടുള്ളവരാണ് ഫോേട്ടായിലുള്ളത്. പുതിയ മുഖ്യമന്ത്രി ചരൻജിത് സിങ് ചന്നി, പുറത്തായ മുഖ്യമന്ത്രി അമരീന്ദർ സിങ്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച അംബിക സോണി, രാഹുൽ ഗാന്ധി എന്നിവരാണ് ചിത്രത്തിലുള്ളത്. എല്ലാവരും സൗഹൃദ ഭാവത്തിൽ ചിരിച്ചുകൊണ്ടാണ് നിൽക്കുന്നത്. ചിത്രം വ്യാജമാണെന്നാണ് ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്.
വസ്തുത പരിശോധന
2016 ൽ പഞ്ചാബ് കോൺഗ്രസ് നേതാക്കളുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ചിത്രം എടുത്തതെന്നാണ് ഇന്ത്യ ടുഡേ സംഘം കണ്ടെത്തിയത്. ഇതിന് തെളിവ് ഉണ്ടോ എന്നും സംഘം പരിശോധിച്ചു. 2016 ഏപ്രിൽ 10ന് ചരൻജിത് സിങ് ചന്നിയുടെ ഫേസ്ബുക് പേജിൽ ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
അതേ ദിവസം തന്നെ, രാഹുൽ ഗാന്ധിയോടൊപ്പമുള്ള മറ്റൊരു ചിത്രവും ചന്നി പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേയുള്ളള ചിത്രത്തിൽ കാണുന്ന അതേ വസ്ത്രം ധരിച്ചുകൊണ്ടാണ് ഇരുവരും ഇവിടെ നിൽക്കുന്നത്. ചുരുക്കത്തിൽ ഫോേട്ടാ വ്യാജമല്ലെന്നും യഥാർഥമാണെന്നുമാണ് ഉറപ്പിക്കാവുന്ന വിവരം. കോൺഗ്രസിലെ സൗഹൃദകാലമാണ് ചിത്രത്തിലുള്ളത്. പാർട്ടി അനുഭാവികൾക്ക് ആശ്വാസവുമാണ് ഇൗ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.