സൈനികർക്ക് അഞ്ചുകോടി: രാജ്താക്കറെയുടെ നിർദേശം എതിർത്തതായി ഫട്നാവിസ്
text_fieldsമുംബൈ: ‘യേ ദിൽ ഹേ മുശ്കിൽ’ സിനിമ പ്രദർശിപ്പിക്കാൻ അഞ്ചുകോടി സൈനിക ക്ഷേമ നിധിയിലേക്ക് നൽകണമെന്ന മഹാരാഷ്ട്ര നവനിർമാൺ സേനയുടെ നിർദേശത്തെ തുറന്നെതിർത്തിരുന്നുവെന്ന് മുഖ്യമന്ത്രി ദേവന്ദ്ര ഫട്നാവിസ്. എം.എൻ.എസ് നേതാവ് രാജ്താക്കറെയെയും സിനിമാനിർമാതാക്കളെയും പെങ്കടുപ്പിച്ച് സർക്കാർ നടത്തിയ ഒത്തു തീർപ്പ് യോഗത്തിലാണ് ഇൗ നിർദേശമുണ്ടായത്. യോഗത്തിൽ താക്കറെയുടെ നിർബന്ധനയിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ചർച്ചയിൽ മൂന്ന് ഉപാധികളാണ് രാജ് താക്കറെ മുന്നോട്ടുവെച്ചത്. അതിൽ അഞ്ചുകോടി നൽകുന്നത് ഒഴിച്ച് മറ്റു രണ്ടു ഉപാധികളും നിർമാതാക്കളുടെ സംഘം സ്വീകരിച്ചു. സൈനിക ക്ഷേമ നിധിയിലേക്ക് പണം നൽകണമെന്നത് താക്കറെ നിർബന്ധിച്ചപ്പോൾ സംഭാവന അവർ സ്വമേധയാ നൽകേണ്ടതാണെന്ന് താൻ വ്യക്തമാക്കി. എന്നാൽ യോഗത്തിൽ നിർമാതാക്കൾ ആ നിർദേശവും സ്വീകരിക്കുകയാണുണ്ടായത്- ഫട്നാവിസ് വ്യക്തമാക്കി. വിവാദ വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അനുനയചർച്ച അല്ലാത്തപക്ഷം സർക്കാറിന് ചെയ്യാൻ കഴിയുക ചിത്രത്തിെൻറ റിലീസിന് തീേയറ്ററുകൾക്ക് പൊലീസ് സുരക്ഷ നൽകുക എന്നതാണ്. ദീവാപലി അവധി ആഘോഷങ്ങൾക്കിടെ അത്രയും പൊലീസുകാരെ തീയേറ്ററുകളിൽ വിന്യസിക്കുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. ജനാധിപത്യ രാജ്യമെന്ന നിലയിൽ ചർച്ചകൾക്ക് തന്നെയാണ് മുൻഗണനയെന്നും യോഗത്തിൽ മധ്യസ്ഥം വഹിച്ചത് ആ ബോധത്തോടെയാണെന്നും ഫട്നാവിസ് തുറന്നടിച്ചു.
പാക് താരം അഭിനയിച്ച കരൺ ജോഹർ ചിത്രം ‘യേ ദിൽ ഹേ മുശ്കിൽ’ പ്രദർശിപ്പിക്കാൻ അനുമതി നൽകണമെങ്കിൽ നിർമാതാക്കൾ അഞ്ചുകോടി സൈനിക ക്ഷേമ നിധിയിലേക്ക് നൽകണമെന്നാണ് എം.എൻ.എസ് നിർദേശിച്ചത്. എന്നാൽ താക്കറെ പിടിച്ചുവാങ്ങിയ പണം തങ്ങൾക്ക് വേണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 28 നാണ് ചിത്രം റിലീസ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.