ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തെലങ്കാനയിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി
text_fieldsഹൈദരാബാദ്: എം.സി.പി ആദ്യ വർഷ ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തെലങ്കാനയിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി. നാസ്പൂർ സ്വദേശിനി ഗാട്ടിക തേജശ്വിനിയും(18) അചൽപൂർ സ്വദേശിയായ മൈതം സാത്വിക്കുമാണ് (18) സമാനമായ രീതിയിൽ ജീവനൊടുക്കിയത്.
പരീക്ഷാ ഫലം വന്നപ്പോൾ ഗണിതത്തിൽ രണ്ട് പേപ്പറുകളിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് തേജശ്വിനി കിടപ്പുമുറിയിലെ സീലിങ് ഫാനിൽ സാരിയിൽ തൂങ്ങിയത്. മഞ്ചേരിയലിലെ അൽഫോറസ് ജൂനിയർ കോളജിലെ വിദ്യാർഥിനിയാണ് തേജശ്വിനി. ബന്ധുക്കൾ ചേർന്ന് ഉടൻ തന്നെ മഞ്ചേരിയൽ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു.
ബെല്ലംപള്ളിവാസ് പ്രഗതി ജൂനിയർ കോളജ് വിദ്യാഥിയായ മൈതം സാത്വിക്കും കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങിയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ തണ്ടൂർ പൊലീസ് കേസെടുത്തു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056, 0471-2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.