സൊഹറാബുദ്ദീൻ കേസ്: നിയമ വ്യവസ്ഥയുടെ പരാജയമെന്ന് റിട്ട. ജഡ്ജി
text_fieldsന്യൂഡൽഹി: സൊഹറാബുദ്ദീൻ ശൈഖ് വ്യാജഏറ്റുമുട്ടൽ കേസിൽ പ്രതികളെ വെറുതെവിട്ടത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്ന് റിട്ട.ജഡ്ജി അഭയ് എം തിപ്സെ. കേസ് പരിഗണിച്ച അഹമ്മദാബാദ് ഹൈകോടതിക്കും ബോംബെ ഹൈകോടതിക്കും വീഴ്ചയുണ്ടായെന്ന് ‘ദ ഇന്ത്യൻ എക്സ്പ്രസ്’ നു നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് തിപ്സെ വെളിപ്പെടുത്തുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ബോംബെ ഹൈകോടതിക്ക് പുനഃപരിശോധിക്കാവുന്നതാണെന്നും ആവശ്യമെങ്കിൽ സ്വമേധയാ കേസെടുക്കാവുന്നതാണെന്നും തിപ്സെ വ്യക്തമാക്കി.
നേരത്തെ കേസ് പരിഗണിച്ച ബോംബെ ഹൈകോടതി ജഡ്ജിയായിരുന്നു തിപ്സെ. ഇദ്ദേഹം കഴിഞ്ഞ മാർച്ചിലാണ് വിരമിച്ചത്. സുപ്രീംകോടതിയിൽ നടക്കുന്ന ജസ്റ്റിസ് േലായയുടെ മരണം സംബന്ധിച്ച കേസിെൻറ പശ്ചാത്തലത്തിൽ സൊഹറാബുദ്ദീൻ കേസിൽ നീതിന്യായ വ്യവസ്ഥക്കു പറ്റിയ വീഴ്ചകളുടെയും ബന്ധപ്പെട്ട സംഭവങ്ങളുടെയും ഗൗരവം വർധിക്കുകയാണെന്നും തിപ്സെ അഭിമുഖത്തിൽ പറഞ്ഞു.
സാമാന്യബുദ്ധിക്ക് നിരക്കാത്ത പല സംശയങ്ങളും സൊഹറാബുദ്ദീൻ കേസിൽ ഉണ്ടായിരുന്നു. എന്നാൽ പ്രതികൾക്കെതിരായ തെളിവുകൾ ദുർബലമായിരുന്നു. അതേസമയം, ഇവ ചില പ്രതികൾക്കെതിരെ കൈചൂണ്ടുന്നതുമായിരുന്നു. പൊലീസ് രേഖപ്പെടുത്തിയ സാക്ഷി മൊഴികളുടെ പകർപ്പുകളിൽ ചിലത് ഏതാനും പ്രതികൾക്കെതിരെയും, അതേ മൊഴികൾ മറ്റുചിലർക്ക് അനുകൂലവുമായി മാറി. എന്നാൽ സാക്ഷികളാരും തങ്ങൾക്ക് ഭീഷണിയുള്ളതായി അറിയിക്കുകയോ സംരക്ഷണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സി.ബി.െഎ ബോംബെ ഹൈകോടതിയിൽ അറിയിച്ചിരുന്നു. 2017 നവംബറിനുള്ളിൽ ഹാജരായ 30 സാക്ഷികളിൽ 22 പേരും കൂറുമാറി.
‘‘സൊഹറാബുദ്ദീനെ തട്ടികൊണ്ടുപോയെന്നും വ്യാജ ഏറ്റുമുട്ടലിൽ അയാൾ കൊല്ലപ്പെെട്ടന്നും നമ്മൾ വിശ്വസിക്കുന്നു. എന്നാൽ ഡി.െഎ.ജി വൻസാരക്കും എസ്.പി ദിനേശിനും രാജ്കുമാർ പാണ്ഡ്യനും അതിൽ പങ്കില്ലെന്നും നാം വിശ്വസിക്കണം. ഇൻസ്പെക്റ്റൽ തലത്തിലും കോൺസ്റ്റബിൾ തലത്തിലുമുള്ള ഉദ്യോഗസ്ഥർക്ക് ശൈഖുമായി എങ്ങനെയാണ് ബന്ധമുണ്ടാവുക? എങ്ങനെയാണ് വെറുമൊരു സബ് ഇൻസ്പെക്ടർക്ക് മാത്രമായി മറ്റൊരു സംസ്ഥാനത്തിൽ നിന്നും ഒരാളെ തട്ടികൊണ്ടുവരാൻ കഴിയുക? ഇതിെൻറ അടിസ്ഥാനത്തിൽ അന്നത്തെ രാജസ്ഥാൻ എസ്.പിക്കും ഗുജറാത്ത് എസ്.പിക്കും ഡി.െഎ.ജിക്കുമെതിരെ കേസില്ലെന്ന് നിങ്ങൾ പറയുന്നു. അതായത് കേസിൽ ഉയർന്ന ഉദ്യോഗസ്ഥരെ വ്യത്യസ്ഥ രീതിയിലാണ് പരിഗണിച്ചതെന്ന സംശയം നിലനിൽക്കുന്നു’’^ തിപ്സെ വ്യക്തമാക്കി.
കേസിൽ പ്രതികളായ താഴ്ന്ന ഗ്രേഡിലുള്ള പൊലീസുകാർക്ക് വർഷങ്ങളോളം ജാമ്യം നിഷേധിച്ചു. എന്നാൽ പ്രഥമ ദൃഷ്ട്യാ ഇവർക്കെതിരെ കേസുകളില്ലെന്ന് കോടതി പിന്നീട് കണ്ടെത്തി. അതേസമയം, അതേ കുറ്റം ആരോപിക്കപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരെ വെറുതെവിടുകയും ചെയ്തു.
കേസിൽ 38 പ്രതികളിൽ 15 പേരെയാണ് കോടതി വെറുതെവിട്ടത്. ഇതിൽ അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായും രാജസ്ഥാൻ ആഭ്യന്തരമന്ത്രിയായിരുന്ന ഗുലാം ചന്ദ് കട്യാരിയയും വൻസാരയും പാണ്ഡിയനും ഉൾപ്പെടുന്നു.
കേസിൽ മുൻ ഡി.െഎ.ജി ഡി ജി വൻസാര, മുൻ ഡി.വൈ.എസ്.പി എം. പാർമർ, അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി നരേന്ദ്ര കെ അമിൻ, ഗുജറാത്ത് എസ്.െഎ ബി.ആർ ചൗബേ എന്നിവർക്ക് ജാമ്യം നൽകിയത് ജസ്റ്റിസ് അഭയ് തിപ്സെ ആയിരുന്നു. രണ്ട് തവണ ജാമ്യം നിഷേധിച്ച ശേഷം 2013ൽ നരേന്ദ്ര കെ അമിനും 2014 ൽ വൻസാരക്കും ജാമ്യം അനുവദിച്ചു.
വൻസാരക്ക് ജാമ്യം നൽകുന്നത് സുഖകരമായി തോന്നിയില്ല. പക്ഷേ വൻസാരയുടെ കൂട്ടുപ്രതികളായ രാജ്കുമാർ പാണ്ഡ്യനും ബി.ആർ ചൗബേക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചു. വൻസാരക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും ചുമത്തപ്പെട്ടത് ഹീനമായ കുറ്റമാണെന്നും താൻ വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും തിപ്സെ പറഞ്ഞു.
ജസ്റ്റിസ് ലോയക്കു മുമ്പ് കേസ് പരിഗണിച്ച ജസ്റ്റിസ് ജെ.ടി ഉത്പതിെൻറ സ്ഥലമാറ്റം അസാധാരണമായ നടപടിയാണെന്നും തിപ്സെ ചൂണ്ടിക്കാട്ടി. സ്ഥലമാറ്റം സാധാരണമാണെങ്കിലും അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് മൂന്നു വർഷം പൂർത്തിയാകുന്നതിന് മുമ്പ് ജഡ്ജിമാരെ മാറ്റാറുള്ളുയെന്നും അദ്ദേഹം പറഞ്ഞു.
സൊഹറാബുദ്ദീൻ കേസിൽ കുറ്റവിമുക്തരായവർ
ഗുജറാത്ത് എ.ടി.എസ് ഡി. െഎ.ജി ഡി.ജി വൻസാര, ഗുജറാത്ത് എസ് പി രാജ്കുാമർ പാണ്ഡ്യൻ, രാജസ്ഥാൻ എസ് പി ദിനേശ് എം.എൻ്, ഗുജറാത്ത് ഡി.വൈ.എസ്. പി നരേന്ദ്ര അമിൻ, ഗുജറാത്ത് എസ്.പി അഭയ് ചൗദാസാമ, ആന്ധ്രാപ്രദേശ് എസ്.പി എൻ. എൽ ബാലസുബ്രഹ്മണ്യം, രാജസ്ഥാൻ െപാലീസ് ഹെഡ് കോൺസ്റ്റബിൾ ദൽപത് സിങ് റാത്തോഡ്, ഗുജറാത്ത് ഡി.ജി .പി പ്രശാന്ത് പാണ്ഡെ, ഗുജറാത്ത് െഎ.ജി.പി ഗീതാ ജോഹരി, അമിത് ഷാ, ഗുലാബ് ചന്ദ് കട്ടാരിയ, അജയ് പേട്ടൽ, യശ്പാൽ സിങ് ചൗദാസാമ, വിമൽ പട്ടാനി, ഗുജറാത്ത് എസ്.പി വിപുൽ നാഥ് എന്നിവരെയാണ് വെറുതെവിട്ടത്. കുറ്റമുക്തമാക്കണമെന്ന വിപുൽ നാഥിെൻറ ഹരജി ബോംബെ ഹൈകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.