Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅധികൃതരുടെ വീഴ്ച;...

അധികൃതരുടെ വീഴ്ച; വിധവക്ക് നൽകിയ അധിക പെൻഷൻ തിരിച്ചെടുക്കാനാവില്ലെന്ന് ട്രൈബ്യൂണൽ

text_fields
bookmark_border
അധികൃതരുടെ വീഴ്ച; വിധവക്ക് നൽകിയ അധിക പെൻഷൻ തിരിച്ചെടുക്കാനാവില്ലെന്ന് ട്രൈബ്യൂണൽ
cancel


ഛണ്ഡിഗഡ്: അധികൃതരുടെ വീഴ്ച കാരണം മരണപ്പെട്ട എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് അധികപെൻഷൻ നൽകിയ സംഭവത്തിൽ തുക തിരിച്ചുനൽകേണ്ടെന്ന് ഏയർഫോഴ്സ് ട്രൈബ്യൂണൽ. പെൻഷൻ നൽകിയ വകുപ്പിന്റെ ഭാഗത്തു നിന്നാണ് പിഴവു സംഭവിച്ചതെന്നും സ്വീകർത്താവിന്റെ ഭാഗത്തുനിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

2012 മുതൽ 2018 വരെ 19.41 ലക്ഷം രൂപയാണ് വിധവക്ക് അധികമായി നൽകിയത്. വർഷങ്ങൾക്ക് ശേഷം, പെൻഷൻ കണക്കുകൂട്ടിയിടത്ത് വകുപ്പിന് പിഴവ് സംഭവിച്ചിട്ടുണ്ടെന്നും അതു കാരണം അവർക്ക് ഉയർന്ന പെൻഷൻ ലഭിക്കുന്നുണ്ടെന്നും അറിയിപ്പ് ലഭിക്കുകയായിരുന്നു. അധികമായി നൽകിയ പെൻഷൻ ബന്ധപ്പെട്ട വകുപ്പിന്റെ തെറ്റായ കണക്കുകൂട്ടൽ കാരണമാണെന്ന് അവർ വാദിച്ചു.

സമാനമായ കേസിൽ സുപ്രിം കോടതി വിധി നിരീക്ഷിച്ച ട്രൈബ്യൂണൽ ഫാമിലി പെൻഷൻ തെറ്റായി നൽകിയതിന് ഹരജിക്കാരി ഉത്തരവാദിയല്ലെന്ന് കേസിന്റെ വസ്തുതകളിൽ നിന്ന് വ്യക്തമാണെന്ന് വിലയിരുത്തി. അവർ ഒരു വിധവയാണ്, ഭർത്താവിന്റെ മരണശേഷം അവൾക്ക് കുടുംബ പെൻഷൻ ലഭിച്ചു. അഞ്ച് വർഷത്തിലേറെയായി അത് തുടർന്നും ലഭിച്ചു, അവളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വഞ്ചന ഉണ്ടയതായി രേഖകളിൽനിന്ന് തെളിഞ്ഞിട്ടില്ലെന്നും ഇത് തുല്യതയുടെ തത്വങ്ങളെ തകർക്കുന്നുവെന്നും ബെഞ്ച് വിധിച്ചു. ഹരജിക്കാരിയുടെ കുടുംബ പെൻഷനിൽ നിന്ന് ഒരു പിരിവും നടത്തരുതെന്നും ഇതുവരെ പിടിച്ചെടുത്ത 11.51 ലക്ഷം രൂപ അവർക്ക് തിരികെ നൽകണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:widow pensionIndia Newsairforce tribunel
News Summary - failure of authorities; The Tribunal held that the additional pension given to the widow was not recoverable
Next Story