ഫൈസാബാദ് ഇരട്ടസ്ഫോടനക്കേസ്: രണ്ടു പ്രതികൾക്ക് ജീവപര്യന്തം
text_fieldsഫൈസാബാദ് (യു.പി): 2007ൽ ഉത്തർപ്രദേശിലെ ഫൈസാബാദ് കോടതിവളപ്പിൽ നടന്ന ഇരട്ടസ്ഫോടനക്കേസിലെ രണ്ടു പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. തെളിവുകളുടെ അഭാവത്തിൽ ഒരാളെ വെറുതെവിട്ടു.
അഭിഭാഷകനടക്കം അഞ്ചു പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ പ്രത്യേക ഭീകരവിരുദ്ധ കോടതിയാണ് വിധി പറഞ്ഞത്. മുഖ്യപ്രതികളായ താരീഖ് കാസിമിനും മുഹമ്മദ് അക്തറിനും ശിക്ഷ ലഭിച്ചപ്പോൾ സജാദുറഹ്മാനെയാണ് വെറുതെവിട്ടത്. കുറ്റാരോപിതനായ നാലാമത്തെ വ്യക്തി വിചാരണക്കിടെ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു.
യു.എ.പി.എ നിയമപ്രകാരം ഫൈസാബാദ് ജയിലിൽ പ്രത്യേകം ഒരുക്കിയ കോടതിമുറിയിൽ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അശോക്കുമാറാണ് വിധി പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.