ഇന്ത്യ വിരുദ്ധ ഉള്ളടക്കം: 114 കോടി കാഴ്ചക്കാരുള്ള എട്ട് യുട്യൂബ് ചാനലുകൾ പൂട്ടി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: 114 കോടിയിലധികം കാഴ്ചക്കാരുള്ള എട്ട് യുട്യൂബ് ചാനലുകൾ പൂട്ടി കേന്ദ്രസർക്കാർ. തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനാണ് സർക്കാർ നടപടി. ഇതിൽ ഏഴെണ്ണവും ഇന്ത്യയിൽ നിന്നുള്ളതാണ്. ഒരെണ്ണം പാകിസ്താനിൽ നിന്നുള്ള ചാനലാണ്. വ്യാജ ഇന്ത്യവിരുദ്ധ ഉള്ളടക്കം ചാനലുകളിലൂടെ പ്രചരിച്ചിരുന്നുവെന്ന് വിവരസാങ്കേതിക മന്ത്രാലയം വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ദേശീയസുരക്ഷ, വിദേശബന്ധങ്ങൾ, പൊതുഭരണം എന്നിവയെ കുറിച്ചെല്ലാം ചാനലുകൾ വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. വര്‍ഗീയവിദ്വേഷണം പടര്‍ത്തുന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനും നേരത്തെയും കേന്ദ്രസർക്കാർ യുട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ ഇത്തരത്തിലുള്ള 16 യുട്യൂബ് ചാനലുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഈയടുത്തായി നിരവധി തവണ ഇത്തരത്തിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.