Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ...

വാക്​സിൻ രജിസ്​ട്രേഷ​െൻറ മറവിൽ വിവരങ്ങൾ ചോർത്താൻ വ്യാജ ആപ്ലിക്കേഷനുകൾ

text_fields
bookmark_border
വാക്​സിൻ രജിസ്​ട്രേഷ​െൻറ മറവിൽ വിവരങ്ങൾ ചോർത്താൻ വ്യാജ ആപ്ലിക്കേഷനുകൾ
cancel

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ രജിസ്​ട്രേഷ​െൻറ മറവിൽ വിവരങ്ങൾ ചോർത്താൻ വ്യാജ കോവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതർ.

ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ്​ (സി.ഇ.ആർ.ടി-ഇൻ) ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽക​ുന്നത്​. രജിസ്​ട്രേഷ​െൻറ പേരിൽ ഫോണിലെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഉപയോക്​താക്കളുടെ പാസ്​വേർഡുകളും മറ്റ്​ വിവരങ്ങളും ചോർത്തുകയാണ്​ ലക്ഷ്യം.

അതിനാൽ വാക്​സിന്​ രജിസ്​ട്രേഷൻ നടത്തുന്നത്​ ഔദ്യോഗികമായ കോവിൻ സൈറ്റുകളിലും ആപ്പുകളിലും തന്നെയാണോ എന്ന്​ ഉറപ്പാക്ക​ണമെന്ന്​ സി.ഇ.ആർ.ടി ഇൻ പറയുന്നു.

വൈറൽ എസ്.എം.എസുകളിലൂടെയാണ് ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നത്​. എസ്​.എം.എസിലുണ്ടാകുന്ന ലിങ്കിൽ ക്ലിക്കിൽ ചെയ്യുന്നതോടെ ചില ആപ്പുകൾ ഫോണുകളിൽ ഇൻസ്​റ്റാൾ ആവുകയും വിവരങ്ങൾ ചോർത്തുകയുമാണ്​ ചെയ്യുന്നത്​.

കോവിഡ് വാക്സിൻ രജിസ്ട്രേഷനുകൾ നടത്താമെന്ന് വ്യാജമായി​ അവകാശ​പ്പെടുന്ന ഫിഷിംഗ്, വ്യാജ ഡൊമെയ്‌നുകൾ, ഇ മെയിലുകൾ, എസ്​.എം.എസുകൾ, ഫോൺ കോളുകൾ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണമെന്ന്​ സാ​ങ്കേതിക മേഖലയിലുള്ളവരും മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appscovid 19
News Summary - Fake COVID-19 vaccination registration apps are stealing information
Next Story