വ്യാജ കറൻസികൾ ഏറ്റവും കൂടുതൽ പിടിച്ചെടുത്തത് ഗുജറാത്തിൽനിന്ന്
text_fieldsന്യൂഡൽഹി: നോട്ടുനിരോധനത്തിനുശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ വ്യാജ കറൻസികൾ പിടിച്ചെടുത്തത് ഗുജറാത്തിൽനിന്ന്. നോട്ടുനിരോധനത്തിനുശേഷം ഇതുവരെ 13.8 കോടിയുടെ വ്യാജ കറൻസികളാണ് പാകിസ്താൻ, നേപ്പാൾ അതിർത്തിയിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ 5.94 േകാടിയുടെ വ്യാജ കറൻസി ഗുജറാത്തിൽനിന്നു മാത്രം പിടിച്ചെടുത്തെന്നാണ് കേന്ദ്ര സർക്കാർ ലോക്സഭയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
ഉത്തർപ്രദേശിൽനിന്ന് 2.19 കോടിയുടെയും പശ്ചിമ ബംഗാളിൽനിന്ന് രണ്ടു കോടിയുടെയും മിേസാറമിൽനിന്ന് ഒരു കോടിയുടെയും വ്യാജ കറൻസി പിടിച്ചെടുത്തിട്ടുണ്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ നൽകിയ കണക്കുകൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്റാം ഗംഗാറാം ആഹിറാണ് ഒരു ചോദ്യത്തിന് മറുപടിയായി ലോക്സഭയിൽ വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.