18 ഭാര്യമാർ; രമേഷിന്റെ തട്ടിപ്പ് കേരളത്തിലും; വലയിൽ വീണതിലധികവും ഡോക്ടർമാർ
text_fieldsപല സംസ്ഥാനങ്ങളിൽ നിന്നായി 18 സ്ത്രീകളെ വിവാഹം ചെയ്ത് ആഡംബര ജീവിതം നയിച്ച വയോധികൻ പിടിയിൽ.ഒഡിഷ സ്വദേശി രമേഷ് സ്വയ്ൻ (65) ആണ് പിടിയിലായത്. ഇയാൾ കേരളത്തിലും വിവാഹത്തട്ടിപ്പ് നടത്തിയതായിപൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായവരിൽ കൂടുതലും ഡോക്ടർമാരാണ്.കൊച്ചിയിൽ മുമ്പൊരു തട്ടിപ്പുകേസിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അന്ന് ഇയാളെ അറസ്റ്റ് ചെയ്തതാണ്.
18 ഭാര്യമാരിൽ 16 പേരും ഒഡീഷയ്ക്ക് പുറത്തു നിന്നുള്ളവരാണെന്നും പലരും ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ളവരാണെന്നും ഭൂവനേശ്വർ ഡപ്യൂട്ടി കമ്മിഷണർ ഉമാശങ്കർ ഡാഷ് പറഞ്ഞു. മാധ്യമങ്ങളിലെ വാർത്തകളെ തുടർന്ന് കേരളത്തിൽ തട്ടിപ്പിനിരയായ യുവതിയുടെ സഹോദരൻ വിളിച്ചുവെന്നും എന്നാൽ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചാർട്ടേഡ് അക്കൗണ്ടന്റ്, ഡോക്ടർമാർ, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ അസി.കമൻഡാന്റ്, ഇൻഷുറൻസ് കമ്പനിയിലെ ജനറൽ മാനേജർ, സുപ്രിംകോടതി അഭിഭാഷക തുടങ്ങിയവരും കബളിപ്പിക്കപ്പെട്ടു.
ഡൽഹിയിലുള്ള വനിത ഡോക്ടറുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രമേഷ് അറസ്റ്റിലാകുന്നതും 1982 മുതൽ ഇയാൾ നടത്തിയ വിവാഹത്തട്ടിപ്പുകൾ പുറത്തുവരുന്നതും. അസമിലെ ഡോക്ടറെ കബളിപ്പിച്ച് 23 ലക്ഷം രൂപയാണു തട്ടിയെടുത്തത്. ഇയാൾ വിവാഹംകഴിച്ചവരുടെ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ഡോക്ടർ ആണെന്നാണു പറഞ്ഞിരുന്നത്. ചിലരോട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണെന്നും അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.