സൂറത്തിൽ വ്യാജ ഡോക്ടർമാർ ആശുപത്രി തുറന്നു; ഉദ്ഘാടനത്തിന് പിന്നാലെ താഴിട്ട് സർക്കാർ
text_fieldsസൂറത്ത്: ഒരു കൂട്ടം വ്യാജഡോക്ടർമാർ തുടങ്ങിയ സൂറത്തിൽ തുടങ്ങിയ ക്ലിനിക്ക് ഉദ്ഘാടനത്തിന് പിന്നാലെ അടച്ചുപൂട്ടി. എല്ലാ സജ്ജീകരണങ്ങളുമുള്ള ആശുപത്രിയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ നോട്ടീസിൽ ഉന്നത ഉദ്യോഗസ്ഥരുടെയും പൊലീസ് ഓഫിസർമാരടെയും പേരുണ്ടായിരുന്നു. പേര് ചേർത്ത വിവരം പോലും അറിയാത്തതിനാൽ അവരാരും ചടങ്ങിൽ പങ്കെടുത്തില്ല. ചികിത്സയിൽ അപാകത കണ്ടതോടെ സർക്കാർ ആശുപത്രി അടച്ചു പൂട്ടാൻ ഉത്തരവിടുകയായിരുന്നു.
ആശുപത്രിയുടെ സ്ഥാപകരിൽ ഭൂരിഭാഗം പേരും വ്യാജരാണെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവരുടെ ബിരുദ സർട്ടിഫിക്കറ്റും വ്യാജമാണോയെന്ന് പരിശോധിച്ചുവരികയാണ്. ജനസേവ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നായിരുന്നു പേരിട്ടിരുന്നത്. ഞായറാഴ്ചയായിരുന്നു ആശുപത്രിയുടെ ഉദ്ഘാടനം.
സ്ഥാപകരിലൊരാളായ ബി.ആർ. ശുക്ല താൻ ഡോക്ടറാണെന്നാണ് അവകാശപ്പെട്ടത്. എന്നാൽ ഇയാൾക്ക് ആയുർവേദ മെഡിസിൻ ബിരുദമാണുള്ളത്. മാത്രമല്ല, ഇയാൾ വ്യാജനാണെന്നാരോപിച്ച് ഗുജറാത്തിലെ മെഡിക്കൽ പ്രാക്ടീഷണേഴ്സ് പരാതി നൽകിയിരുന്നു.
മറ്റൊരു സഹസ്ഥാപകനായ ആർ.കെ. ദുബെയും ഡോക്ടറാണെന്നാണ് അവകാശപ്പട്ടയ്. ഇയാൾക്ക് ഇലക്ട്രോ ഹോമിയോപ്പതി ബിരുദമാണുള്ളത്. ഇയാൾക്കെതിരെയും കേസ് നിലവിലുണ്ട്. മറ്റൊരു സ്ഥാപകനായ ജി.പി. മിശ്രക്കെതിരെ മൂന്നു കേസുകളുണ്ട്. ഇയാളുടെ സർട്ടിഫിക്കറ്റുകൾ പൊലീസ് പരിശോധിക്കുകയാണ്.
സൂറത്ത് മുനിസിപ്പൽ കമീഷണർ ശാലിനി അഗർവാൾ, പൊലീസ് കമീഷണർ അനുപം സിങ് ഗഹ്ലോട്, ജോയിന്റ് പൊലീസ് കമീഷണർ രാഘവേന്ദ്ര വത്സ എന്നിവരുടെ പേരുകളാണ് മുഖ്യാതിഥികളായി നോട്ടീസിലുണ്ടായിരുന്നത്. എന്നാൽ ഇവരെ ആരെയും അറിയിക്കുക പോലും ചെയ്യാതെയാണ് നോട്ടീസിൽ പേരടിച്ചത്. ആശുപത്രികെട്ടിടത്തിന് സീൽ വെച്ചിരിക്കുകയാണ് ഇപ്പോൾ. മറ്റ് ഡോക്ടർമാരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടിയെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.