അമിതാഭ് ബച്ചെൻറയും ട്രംപിെൻറയും പേരിൽ വ്യാജ ഇ-പാസ്; കേസെടുത്ത് ഹിമാചൽ പൊലീസ്
text_fieldsഷിംല: മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറയും ബോളിവുഡ് താരം അമിതാഭ് ബച്ചെൻറയും പേരിൽ വ്യാജ ഇ-പാസ് തയാറാക്കിയതിന് കേസെടുത്ത് ഹിമാചൽ പ്രദേശ് പൊലീസ്. ഡൊണാൾഡ് ട്രംപിെൻറയും അമിതാഭ് ബച്ചെൻറയും പേരിൽ തയാറാക്കിയ എച്ച്.പി -2563825, എച്ച്.പി -2563287 എന്നീ രണ്ട് ഇ-പാസുകൾക്കും ഒരേ മൊബൈൽ നമ്പറും ആധാർ നമ്പറുമാണ് നൽകിയിട്ടുള്ളത്.
ഹിമാചൽ പ്രദേശിലെ വിവരസാങ്കേതിക വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിംല ഈസ്റ്റ് പൊലീസാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. വ്യാജ ഇ-പാസ് നൽകിയതിനെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളും ചാനലുകളും ജില്ല ഭരണകൂടത്തിനെതിരെ കുപ്രചാരണങ്ങൾ നടത്തുകയാണെന്നും പരാതിയിൽ പറയുന്നു.
ഏപ്രിൽ 26ന് ഹിമാചൽ പ്രദേശ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സംസ്ഥാനത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. യാത്രയുടെ ഉദ്ദേശം, ക്വാറൈൻറൻ ആവശ്യകത, വ്യക്തിയെ പിന്തുടരാനുള്ള വിവരങ്ങൾ തുടങ്ങിയ ഇതിൽ നൽകണം. കോവിഡ് വ്യാപനം തീവ്രമായതോടെ ഏപ്രിൽ 27 മുതൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ ഇ-പാസും അധികൃതർ നിർബന്ധമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.