വ്യാജ ഏറ്റുമുട്ടൽ: കേന്ദ്രത്തിനും അസം സർക്കാറിനും നോട്ടീസ്
text_fieldsന്യൂഡൽഹി: അസമിൽ സായുധസേനയും െപാലീസും നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകേളാട് വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസ് അയച്ചു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ ചോദ്യംചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിെൻറ നടപടി.
സി.ആർ.പി.എഫ്, ദേശീയ മനുഷ്യാവകാശ കമീഷൻ, അസം ചിരാങ് ജില്ലയിലെ സൈനിക കമാൻഡർ എന്നിവരോടും കോടതി പ്രതികരണം തേടി. മുൻ സർക്കാർ ഉദ്യോഗസ്ഥനായ ഇ.എ.എസ്. ശർമയാണ് പൊതുതാൽപര്യ ഹരജി നൽകിയത്. 2017 ഏപ്രിലിൽ സി.ആർ.പി.എഫ് െഎ.ജി രജനീഷ് റായ് നൽകിയ ഒരു റിപ്പോർട്ടിനെ തുടർന്നാണ് ശർമ സുപ്രീംകോടതിയെ സമീപിച്ചത്.
ബോഡോലാൻഡ് ദേശീയ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരെന്നു സംശയിച്ച് രണ്ടുപേരെ വെടിവെച്ചു കൊന്നുവെന്നാണ് െഎ.ജിയുടെ റിപ്പോർട്ട്. 2017 മാർച്ച് 30ന് സൈന്യം നടത്തിയ സംയുക്ത തിരച്ചിലിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.