മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് പി.എം.ഒയുടെ വ്യാജ ശിപാർശകത്ത്; സി.ബി.ഐ കേസെടുത്തു
text_fieldsമുംബൈ: ബിൽഡർക്ക് അനുകൂലമായ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി കാര്യാലയ (പി.എം.ഒ) ലെറ്റർ ഹെഡിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് വ്യാജ ശിപാർശ കത്തയച്ചതിന് എതിരെ സി.ബി.െഎ കേസെടുത്തു. കഴിഞ്ഞ ഏപ്രിലിൽ പി.എം.ഒ അസി. ഡയറക്ടർ പി.കെ ഇസ്സാർ നൽകിയ പരാതിയിലാണ് കേസ്. പി.എം.ഒ ലെറ്റർ ഹെഡിൽ അയച്ച രണ്ട് വ്യാജ ശിപാർശ കത്ത് ശ്രദ്ധയിൽപെട്ടതോടെയാണ് പരാതി നൽകിയത്.
നവി മുംബൈ നിവാസിയായ ബിൽഡർ വിലായതി രാം മിത്തലിന് വേണ്ടിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് വ്യാജ കത്തയച്ചത്. ഇയാളുടെ ബാന്ദ്രയിലെ നിർമാണ പദ്ധതിക്ക് വേണ്ട സഹായം നൽകണമെന്നാണ് 2017 നവമ്പറിൽ അയച്ച വ്യാജ കത്തിലെ ശിപാർശ. എ.എൻ ബയോഫ്യൂവൽ കമ്പനിയുടെ പുതിയ കണ്ടുപിടിത്തമായ ജൈവ ഇന്ധനം പരിശോധിച്ച് അനുകൂല റിപ്പോർട്ട് നൽകാൻ ശിപാർശ ചെയ്യുന്നതാണ് രണ്ടാമത്തെ കത്ത്.
പൂണെയിലെ ഡിഫൻസ് റിസർച്ച് ഡവലപ്മെൻറ് ഒാർഗനൈസേഷന് ശിപാർശ കത്ത് നേരിട്ട് ഫാക്സ് അയക്കുകയായിരുന്നു. പി.എം.ഒ ജോയിൻറ് സെക്രട്ടറി ദേബശ്രീ മുഖർജിയുടെ ഒപ്പോടു കൂടിയാണ് ഇൗ രണ്ട് ശിപാർശ കത്തുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.