മന്ത്രിയുടെ പേരിൽ 10 ലക്ഷം ആവശ്യപ്പെട്ട് വ്യാജ സന്ദേശം; അന്വേഷണം തുടങ്ങി
text_fieldsബംഗളൂരു: മന്ത്രിയുടെ പേരിൽ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ബി.എം.ടി.സി ചീഫ് അക്കൗണ്ടന്റിന് വ്യാജസന്ദേശം. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
മന്ത്രി രാമലിംഗ റെഡ്ഡിയുടെ ഇ-മെയിൽ വിലാസത്തിന് സമാനമായ മറ്റൊരു ഐ.ഡിയിൽനിന്നാണ് പണം ട്രാൻസ്ഫർ ചെയ്യാനാവശ്യപ്പെട്ട് സന്ദേശമെത്തിയത്.
ഇങ്ങനെ പതിവില്ലാത്തതിനാൽ ചീഫ് അക്കൗണ്ടന്റ് ഓഫിസർ അബ്ദുൽ ഖുദ്ദൂസ് വിശദമായി പരിശോധിച്ചതോടെ ഇ-മെയിൽ വിലാസം വ്യാജമാണെന്ന് കണ്ടെത്തുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
സന്ദേശത്തിലുള്ള ബാങ്ക് അക്കൗണ്ട് നമ്പർ വ്യാജരേഖകൾ നൽകി സംഘടിപ്പിച്ചതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എവിടെ നിന്നാണ് ഇ-മെയിൽ വന്നതെന്നതുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇ-മെയിൽ സന്ദേശമയച്ചവർക്കെതിരെ കേസെടുത്തതെന്ന് സൈബർ ക്രൈം പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.