ബംഗാൾ സംഘർഷം: വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ച് ബി.ജെ.പി നേതാക്കളും അനുയായികളും
text_fieldsന്യൂഡൽഹി: ബംഗാളിൽ കൊല്ലപ്പെട്ടവരെന്നും മാനഭംഗം ചെയ്യപ്പെട്ടവരെന്നും പറഞ്ഞ് ബി.ജെ.പി കേന്ദ്രങ്ങൾ പ്രചരിപ്പിച്ച പല വാർത്തകളും ചിത്രങ്ങളും വ്യാജമായിരുന്നുവെന്ന് റിപ്പോർട്ട്. വെസ്റ്റ് മിഡ്നാപൂരിൽ കൂട്ടമാനഭംഗം നടന്നുവെന്ന വാർത്ത തെറ്റാണെന്ന് ബി.ജെ.പി പ്രവർത്തകരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ലേഖകൻ വെളിപ്പെടുത്തി.
സീതാകുൽചിയിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ മണിക് മൊയ്ത്രയെന്ന് പറഞ്ഞ് അഭ്രോ ബാനർജി എന്ന മാധ്യമപ്രവർത്തകെൻറ ചിത്രവും പ്രചരിപ്പിച്ചു. കൂടാതെ ബംഗ്ലാദേശിലെ അക്രമ ചിത്രങ്ങളും വിഡിയോകളും കാണിച്ച് അവയൊക്കെ ബംഗാൾ സംഘർഷത്തിേൻറതാണെന്നും പ്രചരിപ്പിക്കുന്നതായി ആരോപണമുണ്ട്.
തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാർട്ടികൾക്കിടയിൽ നടന്ന അക്രമ സംഭവങ്ങളെ ഭൂരിപക്ഷത്തിനു മേൽ ന്യൂനപക്ഷമായ മുസ്ലിംകൾ നടത്തുന്ന വർഗീയ ആക്രമണമായാണ് ബി.ജെ.പി നേതാക്കൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്.
സ്വപൻ ദാസ് ഗുപ്ത, മീനാക്ഷി ലേഖി, ൈകലാശ് വിജയ്വർഗിയ, സമൂഹ മാധ്യമ വിഭാഗം ദേശീയ ഇൻ ചാർജ് പ്രീതി ഗാന്ധി തുടങ്ങിയ ബി.ജെ.പി നേതാക്കളും അവരുടെ ചുവടുപിടിച്ച് അണികളും വ്യാപകമായി നുണകൾ പ്രചരിപ്പിക്കുകയാണ്. കങ്കണ റണോട്ടിനെ പോലെ അവർക്ക് പിന്തുണ അർപ്പിച്ച് രംഗത്തുവരുന്നവർ വേറെ.
നന്ദിഗ്രാമിലെ ബീർഭൂമിൽ ആയിരം ഹിന്ദു കുടുംബങ്ങൾ തൃണമൂൽ അതിക്രമം സഹിക്കാനാവാതെ വയലിലേക്ക് ഒാടി രക്ഷപ്പെട്ടെന്നായിരുന്നു സ്വപൻദാസ് ഗുപ്തയുടെ ട്വിറ്ററിലെ നുണപ്രചാരണം. തൃണമൂൽ ജിന്നയുടെ മുസ്ലിംലീഗിന്റെ പുതിയ കാല രൂപമായി മാറിയെന്നായിരുന്നു മീനാക്ഷി ലേഖിയുടെ സമൂഹ മാധ്യമ പോസ്റ്റ്. നന്ദിഗ്രാമിലെ കെൻഡമറിയിൽ ബി.ജെ.പി വനിതകൾക്കെതിരെ തൃണമൂൽ മുസ്ലിം ഗുണ്ടകൾ അതിക്രമം നടത്തുകയാണെന്ന് കൈലാശ് വിജയ്വർഗിയ ട്വീറ്റ് ചെയ്തതിന് താഴെ ബോളിവുഡ് നടി കങ്കണയെത്തി ഇവരെ നേരിടാൻ സൂപർ ഗുണ്ടകളാണ് വേണ്ടതെന്ന് പ്രതികരിച്ചു.
പഴയ കാലത്തെ ഏതോ അക്രമ സംഭവത്തിന്‍റെ ചിത്രം അടർത്തിയെടുത്ത് പശ്ചിമ ബംഗാളിലെ തൃണമൂൽ ആഘോഷം എന്ന പേരിൽ കൊടുത്തത് സമൂഹ മാധ്യമ വിഭാഗം ദേശീയ ചുമതലക്കാരി പ്രീതി ഗാന്ധി. പോളിങ് ഏജന്‍റുമാരായ ബി.ജെ.പി വനിതകൾ കൂട്ട മാനഭംഗത്തിനിരയായെന്നായിരുന്നു ദീപ് ഹാൾഡർ എന്ന ഹാൻഡ്ലിൽനിന്നുളള വ്യാജ പ്രചാരണം. കാടിളക്കി വ്യാജ പ്രചാരണം കൊഴുപ്പിച്ച് ബി.ജെ.പി സജീവമായതോടെ തൃണമൂലും രംഗത്തെത്തി. തങ്ങളുടെ നിരവധി പ്രവർത്തകരെ ബി.ജെ.പി കൊലപ്പെടുത്തിയെന്നായിരുന്നു തൃണമൂൽ ആരോപണം.
രാഷ്്ട്രീയ അക്രമങ്ങൾ തുടർക്കഥയായ ബംഗാളിൽ തെരഞ്ഞെടുപ്പ് വിജയത്തിന് മുമ്പും ശേഷവും ഇരു വിഭാഗങ്ങളും നടത്തിയ അക്രമങ്ങൾക്കാണ് വർഗീയ മുഖം കൈവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.