ഉന്നാവ് കേസുമായി ബന്ധപ്പെട്ട 'വ്യാജ വാർത്ത'; എട്ട് ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് യു.പി പൊലീസ്
text_fieldsഉന്നാവ്: യു.പിയിലെ ഉന്നാവിൽ രണ്ട് ദലിത് പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് എട്ട് ട്വിറ്റർ ഉപയോക്താക്കൾക്കെതിരിൽ കേെസടുത്ത് യു.പി പൊലീസ്. മുതിർന്ന പത്രപ്രവർത്തക ബർഖ ദത്ത് നടത്തുന്ന 'മോജോ സ്റ്റോറി' എന്ന വാർത്താ വെബ്സൈറ്റിെൻറ ട്വിറ്റർ അക്കൗണ്ടും ഇതിൽ ഉൾപ്പെടും.
'മോജോ സ്റ്റോറി' പോർട്ടലിന് പുറമെ, ജൻജാഗരൺ ലൈവ്, ആസാദ് സമാജ് പാർട്ടിയുടെ വക്താവ് സൂരജ് കുമാർ ബൗദ്, നിലിം ദത്ത, വിജയ് അംബേദ്കർ, അഭയ് കുമാർ ആസാദ്, രാഹുൽ ദിവാകർ, നവാബ് സത്പാൽ തൻവാർ തുടങ്ങിയവർക്കെതിരിലാണ് യു.പി പൊലീസിെൻറ നീക്കം. ഉന്നാവിലെ സദർ കോത്വാലി പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്ത പ്രചരിപ്പിച്ചു എന്ന വകുപ്പു പ്രകാരമാണ് എഫ്.ഐ.ആർ.
ഒരു വാർത്ത നൽകുേമ്പാൾ പാലിക്കേണ്ട എല്ലാ മാധ്യമ തത്ത്വങ്ങളും പാലിച്ചിട്ടുണ്ടെന്നും പൊലീസ് ശിക്ഷാർഹമായ ഐ.പി.സി വകുപ്പുകൾ പ്രയോഗിക്കുന്നത് ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ബർഖ ദത്ത് പ്രതികരിച്ചു. ഇതിനെതിരെ ഏതറ്റംവരെയും പോരാടുമെന്നും കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. എഫ്.ഐ.ആറിെൻറ പകർപ്പ് നൽകാൻ പോലും യു.പി പൊലീസ് തയാറായില്ല.
പൊലീസ് നടപടി പീഡിപ്പിക്കലും ഭീഷണിപ്പെടുത്തലുമാണ്. ഉന്നാവ് പൊലീസിന് രാഷ്ട്രീയക്കാരുടെ വൻ സംഘവുമായി എത്രമാത്രം ബന്ധമുണ്ട് എന്ന സംശയത്തെ കൂടുതൽ ബലപ്പെടുത്തുന്നതാണ് ഇതെന്നും ബർഖ പ്രതികരിച്ചു.
ഉന്നാവിൽ കാലികൾക്ക് പുല്ല് േശഖരിക്കാൻ പോയ 16, 15, 14 വയസ്സുകളിലുള്ള മൂന്ന് പെൺകുട്ടികളെ കഴിഞ്ഞ ബുധനാഴ്ച കാണാതാവുകയായിരുന്നു. പിന്നീട് മൂന്നു പേരെയും അബോധാവസ്ഥയിൽ ഗോതമ്പു പാടത്ത് കണ്ടെത്തി. ഇതിൽ രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.
16 വയസ്സുകാരി ഇപ്പോൾ കാൺപുരിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്ത ഉന്നാവ് പൊലീസ് പ്രണയ നൈരാശ്യം മൂലമുള്ള കൊലയാണിതെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.