Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജലാലുദ്ദീന്‍...

ജലാലുദ്ദീന്‍ ഉമരിക്കെതിരെ വ്യാജ വാർത്ത; റിപബ്ലിക്ക് ടി.വി മാപ്പ് പറഞ്ഞു

text_fields
bookmark_border
Jalaluddin Umri
cancel

ന്യൂഡൽഹി: ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവെന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ അമീര് ‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ റിപബ്ലിക് ടി.വി മാപ്പ് പറഞ്ഞു. ചാനലി​​​െൻറ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്​ വഴിയാണ് റിപബ്ലിക് ടി.വി മാപ്പപേക്ഷ നടത്തിയത്​.

കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച വാര്‍ത്തയിലായിരുന്നു ഉമരിയുടെ ചിത്രം റിപബ്ലിക് ടി.വി നല്‍കിയത്. ഇത്​ വീഡിയോ എഡിറ്റര്‍ക്ക് സംഭവിച്ച പിഴവാണെന്നും തെറ്റ്​ ശ്രദ്ധയിൽപെട്ടതോടെ വേഗത്തില്‍ തിരുത്തിയിട്ടുണ്ടെന്നും ചാനൽ വിശദീകരിച്ചു.

വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മൗലാന ജലാലുദ്ദീന്‍ ഉമരി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 60 വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദില്‍ പ്രവര്‍ത്തിക്കുന്ന ത​​​െൻറ പൊതുജീവിതം ജനങ്ങള്‍ക്ക് മുമ്പിലുണ്ടെന്നും 40 വര്‍ഷമായി ഒരു ത്രൈമാസികയുടെ എഡിറ്ററായും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന തന്നെക്കുറിച്ച് ഇത്തരത്തിൽ വാര്‍ത്ത നല്‍കുന്നതിന് മുമ്പ് ചാനലിന് തന്നെ ഒന്ന് ബന്ധപ്പെടുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് ഉമരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:republic tvfake newsmalayalam newsApologymaulana jalaluddin umriJIH Chief
News Summary - fake news; Republic TV issues ‘unconditional apology’ to JIH Chief Maulana Jalaluddin Umri -india news
Next Story