പുതിയ നോട്ട് അച്ചടിച്ചു തീരുന്നില്ല; വ്യാജന്‍ റെഡി
text_fieldsന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം പുതിയവ നല്‍കാന്‍ കഴിയാതെ നോട്ടു റേഷന്‍ തുടരുന്നതിനിടയില്‍ പുതിയ 500 രൂപ, 2000 രൂപ നോട്ടുകളുടെ വ്യാജന്‍ റെഡി. പുതിയ നോട്ട് ഇറക്കുന്നത് കള്ളനോട്ട് തടയുന്നതിന്‍െറ കൂടി ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, കള്ളനോട്ട് തടയാന്‍ പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയ ഒട്ടുമിക്ക സുരക്ഷാ സൂത്രപ്പണികളും ഉള്‍ക്കൊള്ളിച്ചതാണ് വ്യാജന്‍.
2,000 രൂപയുടെ നിരവധി കള്ളനോട്ട് രഹസ്യാന്വേഷണ വിഭാഗവും ബി.എസ്.എഫ്, ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ എന്നിവയും കണ്ടത്തെി. കേരളത്തിലെ ചില ബാങ്കു ശാഖകളില്‍ വരെ 500 രൂപയുടെ വ്യാജന്‍ പിടികൂടിയിട്ടുണ്ട്. ജനുവരിയിലും ഫെബ്രുവരിയിലുമായാണ് കള്ളനോട്ട് പിടിച്ചെടുത്തത്. പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍നിന്ന് 2,000 രൂപയുടെ 40 വ്യാജന്‍ പിടികൂടിയിരുന്നു. ഓരോ നോട്ടിനും പകരം 600 രൂപ വരെയാണ് ചോദിച്ചതെന്ന് പിടിയിലായവര്‍ പറഞ്ഞതായി അധികൃതര്‍ വിശദീകരിക്കുന്നു. പാകിസ്താനില്‍നിന്നാണ് നോട്ട് എത്തിയതെന്ന വിശദീകരണവുമുണ്ട്.
പിടികൂടിയ 2,000 രൂപ നോട്ടില്‍ 17 സുരക്ഷാ സവിശേഷതകള്‍ ഉള്ളതില്‍ 11ഉം കണ്ടത്തൊന്‍ കഴിഞ്ഞു. വാട്ടര്‍മാര്‍ക്ക്, അശോകസ്തംഭം എന്നിവയെല്ലാമുണ്ട്. പുതിയ സുരക്ഷാ സവിശേഷതകളോടെയാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നതെന്ന് വിശദീകരണം വന്നിരുന്നെങ്കിലും തിരക്കിട്ട് അച്ചടിക്കേണ്ടിവന്നതിനാല്‍ പഴയ 500, 1000 രൂപ നോട്ടുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മാത്രമാണ് പുതിയ നോട്ടിലും ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.