മുസ്ലിംകൾ നടത്തുന്ന കടകളിലെ ബിരിയാണിയിൽ മയക്കുമരുന്നെന്ന് വിദ്വേഷ പോസ്റ്റ്
text_fieldsചെന്നൈ: കോയമ്പത്തൂർ നഗരത്തിൽ മുസ്ലിംകൾ നടത്തുന്ന ബിരിയാണി കടകളിൽ പ്രത്യേക മരുന്നുകൾ ചേർത്താണ് ഭക്ഷണം വിൽക്കുന്നതെന്ന് ട്വിറ്റർ പോസ്റ്റ്. പടങ്ങളോടുകൂടിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ സുമിത്ശരൺ അറിയിച്ചു.
ആർ.ഡി.സിങ്@ആർ.ഡി - ബന എന്ന പേരിലാണ് പോസ്റ്റ്. കോയമ്പത്തൂരിലെ ‘മാഷാ അല്ലാഹ്’ എന്ന പേരിലുള്ള ബിരിയാണി കടയിൽ ഹിന്ദുക്കൾക്കുള്ള ഭക്ഷണത്തിൽ മയക്കുമരുന്നുകൾ ചേർക്കുന്നതായാണ് പ്രചരിപ്പിച്ചത്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അതിെൻറ ഉറവിടം ഉടൻ കണ്ടെത്തുമെന്നും കോയമ്പത്തൂർ പൊലീസ് വ്യക്തമാക്കി. നേരത്തെ ശ്രീലങ്കൻ ദമ്പതികളിൽനിന്ന് പിടികൂടിയ മയക്കുമരുന്നുകളുടെ ഫോേട്ടായാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അറിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.