കോവിഡിലും ചതിക്കുന്നവർ: റെംഡിസവറിന്‍റെ വ്യാജൻ വിപണിയിൽ; ഒാക്സിജന്‍ വാട്സ് ആപ്പ് വഴി പണത്തട്ടിപ്പ്
text_fieldsന്യൂഡൽഹി: രണ്ടാംതരംഗം വ്യാപകമായതിനെ തുടർന്ന് കോവിഡിന്‍റെ വ്യാജമരുന്നുകൾ വിപണിയിൽ വ്യാപകം. മരുന്നും ഓക്സിജനും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാട്സ്ആപ്പ് വഴി പണത്തട്ടിപ്പും. കോവിഡ് ഭീതിയിൽ ആയ മനുഷ്യരെ പലതരത്തിലാണ് പറ്റിക്കുന്നത്.
കോവിഡ് മരുന്നായുപയോഗിക്കുന്ന റെംഡിസവറിന്‍റെ വ്യാജനാണ് വിപണിയിൽ വ്യപകമായിറങ്ങിയത്. ആവശ്യക്കാരേറിയതോടെയാണ് വ്യാജൻമാർ മരുന്നുത്പാദിപ്പിച്ച് മാർക്കറ്റിലെത്തിക്കാൻ തുടങ്ങിയത്. വിപണിയിൽ നിന്ന് വാങ്ങിയ റെംഡിസവറിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പാക്കിങ്ങിലെയും ലേബലിലെയും അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരുന്ന് ഉത്പാദിപ്പിക്കാൻ അനുമതി നൽകിയ കമ്പനികളുടെ പട്ടികയിലില്ലാത്ത സ്ഥാപനമാണ് മരുന്ന് പുറത്തിറക്കിയിരിക്കുന്നതെന്ന് കണ്ടെത്തുന്നത്. തുടർന്ന് മരുന്ന് വിതരണക്കാരനോട് ഇതിനെ പറ്റി അന്വേഷിച്ചപ്പോൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ ലൈസൻസാണില്ലാത്തതെന്നും, മരുന്ന് 100% ഒറിജിനൽ ആണെന്നുമായിരുന്നു മറുപടിയെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. മരുന്ന് ഏത് ലബോറട്ടറിയിലും പരിശോധിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. എന്നാൽ ഇന്‍റർനെറ്റിൽ പോലും ഇങ്ങനെയൊരു മരുന്ന് കമ്പനിയുടെ പേര് കണ്ടെത്താനായില്ലെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.
ജീവൻ നിലനിർത്താൻ വേണ്ടി സംശയാസ്പദമായ മരുന്നുകൾ പോലും വാങ്ങാൻ ആളുകൾ തയ്യാറാവുന്ന അവസ്ഥയാണുള്ളത്. ഓക്സിജൻ മുതൽ മരുന്നുകൾ വരെ വിതരണം ചെയ്യാമെന്ന ആവശ്യപ്പെടുന്ന വ്യാജ വാട്സാപ്പ് മെസേജുകളും വ്യാപകമായി പ്രചരിക്കുകയും അതിനെ ആൾക്കാർ വിശ്വസിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. അത്തരത്തിൽ ട്വിറ്ററിൽ നിന്ന് കിട്ടിയ പോസ്റ്റ് വഴി ഓക്സിജൻ സിലിണ്ടറും റെംഡിസവറും ബുക്ക് ചെയ്ത ഐ.ടി ജീവനക്കാരനോട് 10,000 രൂപ മുൻകൂർ നൽകാൻ ആവശ്യപ്പെട്ടവർ പണം ലഭിച്ചയുടൻ നമ്പർ േബ്ലാക്ക് ചെയ്ത സംഭവവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. കരിഞ്ചന്ത തടയുമെന്ന് പല സംസ്ഥാന സർക്കാരും അവകാശപ്പെടുകയും അറസ്റ്റുകൾ നടക്കുന്നുണ്ടെങ്കിലും ഗുണകരമാകുന്നി.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ റെംഡിസിവിറിന്‍റെ വ്യാജൻ വിൽപന നടത്തിയ നഴ്സടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ആശുപത്രിയിൽ കുത്തിവെപ്പിന് ശേഷം കാലിയാവുന്ന ബോട്ടിലുകൾ ശേഖരിച്ച് അതിൽ ആന്‍റിബയോട്ടിക് ഇൻജക്ഷൻ മരുന്നുകൾ നിറച്ചാണ് ഇവർ വിൽപനനടത്തിയത്.
ഒൗദ്യോഗികമായ ആരോഗ്യസംവിധാനങ്ങളിൽ നിന്ന് വിതരണം ചെയ്യുന്ന മരുന്നുകളും ചികിത്സകളും ആശ്രയിക്കുന്നതാണ് എപ്പോഴും നല്ലതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.