കള്ളവോട്ട്: തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനെന്ന് യെച്ചൂരി
text_fieldsന്യൂഡൽഹി: കേരളത്തിലെ കള്ളവോട്ട് സംബന്ധിച്ച് തീരുമാനമെടുക്കേ ണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരി. കേരളത്തിൽ വോെട്ടടുപ്പ് കഴിഞ്ഞു. ഇനി ആർക്കുവേണ്ടിയാണ് മാധ്യമങ്ങൾ അജണ്ട സെറ്റ് ചെയ്യുന്നത്. മുസ്ലിംലീഗും കോൺഗ്രസും കള്ളവോട്ടു ചെയ്തത് എന്തുകൊണ്ട് ഉന്നയിക്കുന്നില്ല എന്നും യെച്ചൂരി ചോദിച്ചു.
ത്രിപുര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് യെച്ചൂരിയുടെ പ്രതികരണം. അതേസമയം, ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ വ്യാപകമായ ക്രമക്കേട് നടക്കുകയും ബൂത്ത് പിടിച്ചെടുക്കുകയും ചെയ്തെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമീഷന് പാർട്ടി പരാതി നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.