ലോക്‌സഭാ സ്പീക്കറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; മൂന്ന് പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ പേരിൽ വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഓം ബിർളയുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ട് സൃഷ്ടിച്ചത്. ഇതുസംബന്ധിച്ച് സപീക്കറുടെ ഓഫിസ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ ഒഡീഷ പൊലീസാണ് അറസ്റ്റ് ചെയ്തത്.
'ചില കുബുദ്ധികൾ എന്റെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി എംപിമാർക്കും മറ്റുള്ളവർക്കും സന്ദേശങ്ങൾ അയച്ചു. വിഷയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. 7862092008, 9480918183, 9439073870 എന്നീ നമ്പറുകളിൽ നിന്നുള്ള കോളുകൾ/സന്ദേശങ്ങൾ ദയവായി അവഗണിക്കുക, എന്റെ ഓഫിസിനെ അറിയിക്കുക" എന്ന് സ്പീക്കർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മാസം, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ പേരിൽ ഒരാൾ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് വി.ഐ.പികൾ ഉൾപ്പെടെയുള്ളവർക്ക് സന്ദേശങ്ങൾ അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.