Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജീവിതത്തിൽ ഇതുവരെ മയക്കു​മരുന്ന്​ ഉപയോഗിച്ചിട്ടില്ല; വ്യാജവാർത്തകൾ കരിയർ തകർക്കുന്നു- ദിയ മിർസ
cancel
Homechevron_rightNewschevron_rightIndiachevron_right'ജീവിതത്തിൽ ഇതുവരെ...

'ജീവിതത്തിൽ ഇതുവരെ മയക്കു​മരുന്ന്​ ഉപയോഗിച്ചിട്ടില്ല; വ്യാജവാർത്തകൾ കരിയർ തകർക്കുന്നു'- ദിയ മിർസ

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രാജ്​പുത്തിൻെറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസിൽ ഓരോ ദിവസം കഴിയും തോറും കാര്യങ്ങൾ കുഴഞ്ഞു മറിയുകയാണ്​. നാർകോടിക്​സ്​ കൺട്രോൾ ബ്യൂറോയുടെ കസ്​റ്റഡിയിൽ കഴിയുന്ന സുശാന്തിൻെറ കാമുകി റിയ ചക്രബർത്തിയുടെ വെളിപ്പെടുത്തിലിൻെറ ഫലമായി നിരവധി ബോളിവുഡ്​ താരങ്ങളാണ്​ സംശയ നിഴലിലായിരിക്കുന്നത്​.

മയക്കുമരുന്ന്​ ഉപയോഗിക്കുന്നതായുള്ള ആ​േരാപണങ്ങൾ പാടെ നിഷേധിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ നടി ദിയ മിർസ. ജീവിതത്തിൽ ഇതുവരെ ഒരു രൂപത്തിലുള്ള മയക്കുമരുന്നും ഉപയോഗിച്ചിട്ടില്ലെന്നും യാതൊരു അടിസ്​ഥാനവുമില്ലാത്ത വാർത്തകളാണ്​ ഇതെന്നും​ ദിയ ട്വിറ്ററിൽ കുറിച്ചു.

ഇത്തരം വ്യാജ വാർത്തകൾ തൻെറ അഭിമാനത്തിന്​ ക്ഷതമേൽപിക്കുന്നതായും അത്​ വർഷങ്ങളുടെ കഠിനാധ്വാനത്താൽ പടുത്തുയർത്തിയ കരിയറിനെ ദോഷകരമായി ബാധിക്കുന്നതായും അവർ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

മയക്കു​മരുന്ന്​ ഉപയോഗം നിഷേധിച്ച ദിയ ത​നിക്ക്​ പിന്തുണ നൽകിയ ഏല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്​തു.

സുശാന്തിൻെറ കാമുകി റിയയുടെ വാട്​സാപ്പ്​ ചാറ്റ്​ വിവരങ്ങൾ പുറത്തായതോടെയാണ്​ മയക്കുമരുന്ന്​ കേസിൽ വഴിത്തിരിവുണ്ടായത്​.

പിന്നാലെ റിയ, സഹോദരൻ ​ശൗവിക്​, സുശാന്തിൻെറ മാനേജർ, പാചകക്കാരൻ എന്നിവരടക്കം 18 പേർ ഇതിനോടകം അറസ്​റ്റിലായി.റിയയുടെ വെളിപ്പെടുത്തലിൻെറ അടിസ്​ഥാനത്തിൽ 25ലധികം ബോളിവുഡ്​ താരങ്ങൾ എൻ.സി.ബിയുടെ റഡാർ നിരീക്ഷണത്തിലാണ്​.

ദീപിക പദുക്കോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽപ്രീത്​ സിങ് എന്നീ നടിമാരുടെ പേരുകൾ അന്വേഷണത്തിൻെറ ഭാഗമായി ഉയർന്ന്​ വന്നിരുന്നു. ജൂൺ 14നാണ്​ സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dia Mirzadrug useSushant case
Next Story