Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സുദർശൻ ടി.വിക്കെതിരായ കേസില്‍ കക്ഷിചേരാൻ കോണ്‍ഗ്രസ് നേതാക്കളുടെ ഭാര്യമാര്‍
cancel
Homechevron_rightNewschevron_rightIndiachevron_rightസുദർശൻ ടി.വിക്കെതിരായ...

സുദർശൻ ടി.വിക്കെതിരായ കേസില്‍ കക്ഷിചേരാൻ കോണ്‍ഗ്രസ് നേതാക്കളുടെ ഭാര്യമാര്‍

text_fields
bookmark_border

ന്യൂ​ഡ​ല്‍ഹി: ചാ​ന​ല്‍ ച​ര്‍ച്ച​യു​ടെ ര​ക്ത​സാ​ക്ഷി​യാ​യ കോ​ണ്‍ഗ്ര​സ് വ​ക്താ​വി​െൻറ ഭാ​ര്യ സു​ദ​ര്‍ശ​ന്‍ ടി.​വി​ക്കെ​തി​രാ​യ കേ​സി​ല്‍ ക​ക്ഷി​ചേ​രാ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കി. ഒ​രു ചാ​ന​ല്‍ ച​ര്‍ച്ച​യി​ൽ ബി.​ജെ.​പി നേ​താ​വ്​ സം​ബി​ത്​ പ​ത്ര​യു​ടെ വി​ദ്വേ​ഷ​ത്തി​നും പോ​ര്‍വി​ളി​ക്കു​മൊ​ടു​വി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച കോ​ണ്‍ഗ്ര​സ് വ​ക്താ​വ് രാ​ജീ​വ് ത്യാ​ഗി​യു​ടെ ഭാ​ര്യ സം​ഗീ​ത ത്യാ​ഗി​യാ​ണ് ചാ​ന​ലു​ക​ളു​ടെ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്ക് ത​ട​യി​ടാ​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കോ​ണ്‍ഗ്ര​സ് ദേ​ശീ​യ വ​ക്താ​വ് പ​വ​ന്‍ ഖേ​ര​യു​ടെ ഭാ​ര്യ​യും എ​ഴു​ത്തു​കാ​രി​യു​മാ​യ കോ​ട്ട നീ​ലി​മ​ക്കൊ​പ്പ​മാ​ണ് സം​ഗീ​ത സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്. മു​സ്​​ലിം​ക​ളു​ടെ സി​വി​ല്‍ സ​ര്‍വി​സ് പ്ര​വേ​ശ​നം 'യു.​പി.​എ​സ്.​സി ജി​ഹാ​ദ്' ആ​ക്കി​യ സു​ദ​ര്‍ശ​ന്‍ ടി.​വി മു​സ്​​ലിം സ​മു​ദാ​യ​ത്തെ നി​ന്ദി​ക്കു​ക​യാ​ണെ​ന്ന് സു​പ്രീം​കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

തു​ട​ര്‍ന്ന് ഇ​ത്ത​രം ചാ​ന​ലു​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യ​മി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്ന് കോടതിപ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന്​ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സു​ദ​ര്‍ശ​ന്‍ ടി.​വി​യു​ടെ കാ​ര്യ​ത്തി​ല്‍ നി​ല​പാ​ട് മാ​റ്റി. ത​ങ്ങ​ള്‍ അ​നു​മ​തി ന​ല്‍കി​യ പ​രി​പാ​ടി​യു​ടെ പേ​രി​ല്‍ സു​ദ​ര്‍ശ​ന്‍ ടി.​വി​ക്ക് കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​ന് മ​റു​പ​ടി ല​ഭി​ക്കും വ​രെ കേ​സ് മാ​റ്റി​വെ​ക്ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv TyagiSudarshan News
Next Story