കുടുംബാധിപത്യ പാർട്ടികൾ വെല്ലുവിളി –മോദി
text_fieldsന്യൂഡൽഹി: കുടുംബാധിപത്യ പാർട്ടികൾ ഇന്ത്യക്ക് വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ നടന്ന ഭരണഘടന ദിനാഘോഷ ചടങ്ങിലാണ് കോൺഗ്രസ് നയിക്കുന്ന നെഹ്റു കുടുംബത്തിനു നേരെ മോദി കടന്നാക്രമണം നടത്തിയത്.
''കുടുംബത്തിനു വേണ്ടി, കുടുംബത്താൽ... കൂടുതലെന്തെങ്കിലും ഞാൻ പറയണോ? ഒരു പാർട്ടി നടത്തിക്കൊണ്ടു പോകുന്നത് പല തലമുറകളായി ഒരു കുടുംബമാണെങ്കിൽ, അത് ജനാധിപത്യത്തിെൻറ ആരോഗ്യത്തിന് നല്ലതല്ല. കശ്മീർ മുതൽ കന്യാകുമാരി വരെ നോക്കുക. ഭരണഘടന സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ഉത്കണ്ഠയാണ് കുടുംബാധിപത്യ പാർട്ടികൾ.
അത്തരമൊരു പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു ഇന്ത്യ'' മോദി പറഞ്ഞു. ഒരു കുടുംബത്തിൽ നിന്ന് ഒന്നിൽ കൂടുതൽ ആളുകൾ രാഷ്ട്രീയത്തിൽ വരാൻ പാടില്ല എന്നല്ല കുടുംബാധിപത്യ രാഷ്ട്രീയം കൊണ്ട് അർഥമാക്കുന്നത്. കഴിവും ജനപിന്തുണയും അടിസ്ഥാനപ്പെടുത്തി ആളുകൾക്ക് രാഷ്ട്രീയത്തിൽ വരാം. എന്നാൽ ഒരു രാഷ്ട്രീയപാർട്ടി തലമുറകളായി ഒരു കുടുംബമാണ് നയിക്കുന്നതെങ്കിൽ ജനാധിപത്യത്തിന് അത് ഭീഷണിയാണ്.
ഭരണഘടന ദിനം 2015ൽ ആദ്യമായി ആഘോഷിച്ചപ്പോഴും സർക്കാർ പ്രതിഷേധം നേരിട്ടുവെന്ന് പ്രതിപക്ഷ ബഹിഷ്കരണം സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത്? എന്താണ് അതിെൻറ ആവശ്യം? രാജ്യത്തിനു വേണ്ടി വലിയ സംഭാവന നൽകിയ ഡോ. അംബേദ്കർക്ക് ആദരമർപ്പിക്കുന്ന ദിനമാണ് ഭരണഘടന ദിനമെന്ന് മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.